കാറിനകത്ത് നൈട്രജൻ നിറച്ച് ഐടി ജീവനക്കാരൻ ജീവനൊടുക്കി

ബെംഗളൂരു: ഹൃദ്രോഗിയായതിലുള്ള മനോവിഷമത്താല്‍ കാറില്‍ നൈട്രജന്‍ നിറച്ച്‌ ഐടി പ്രഫഷണല്‍ ജീവനൊടുക്കി.

51 വയസ്സുകാരനായ വിജയകുമാറാണ് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ കുറുബറഹള്ളി ജംഗ്ഷനു സമീപമായിരുന്നു സംഭവം.

നൈട്രജന്‍ സിലിണ്ടര്‍ കാറില്‍ കരുതിയതിനുശേഷം വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ടു. സംശയം തോന്നാത്തവിധം പ്രദേശവാസികളുടെ സഹായത്തോടെ കാറിനു കവര്‍ ഇട്ടതിനുശേഷം, പിന്‍സീറ്റില്‍ കയറി ഇയാള്‍ വാതില്‍ അടച്ചു. പ്ലാസ്റ്റിക്ക് കവര്‍ മുഖത്തു ചുറ്റിയതിനു ശേഷം കാറില്‍ കരുതിയിരുന്ന നൈട്രജന്‍ വാതകം തുറന്നു വിടുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി കാർ പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts