താമസസ്ഥലത്ത് മലയാളി മരിച്ച നിലയിൽ

ബെംഗളൂരു: എസ്ജി പാളയയിൽ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കോടി സ്വദേശി കിഴക്കുംമുറി വെൺമറത്ത് മനോജ് കുമാർ ആണ് മരിച്ചത്. രണ്ടു മാസമായി ഇവിടെ താമസം തുടങ്ങിയിട്ട്. മൃതദേഹം എസ്ജി പാളയ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹതാപത്തോടെ മൃതദേഹം നാട്ടിൽ എത്തിക്കും

Read More

ഹൈഡ്രോ കഞ്ചാവ് വളർത്തലും ലഹരി മരുന്ന് വിൽപ്പനയും; 2 വിദേശികളടക്കം 4 പേർ അറസ്റ്റിൽ

ബെം​ഗളുരു; രണ്ട് ഇറാൻ പൗരൻമാരുൾപ്പെടെ നാലുപേരെ സിസിബി അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് കഞ്ചാവും എൽഎസ്ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തു. ഇറാൻ സ്വദേശികളായ ജാവേദ് (34), ബാരോഘ്(35), ബെം​ഗളുരു സ്വദേശി മുഹ്സിൻ (31) , മുഹസിൻ ഖാൻ (30) എന്നിവരാണ് പിടിയിലായവർ. ഹൈഡ്രോ കഞ്ചാവ് ചെടി കൃത്രിമ വെളിച്ചം ഉപയോ​ഗിച്ച് വളർത്തിയായിരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. 1 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്. ഡാർക്ക് വെബ്ബിലൂടെയാണ് കഞ്ചാവ് കൃഷിക്ക് ആവശ്യമുള്ളവ എത്തിച്ചിരുന്നത്.

Read More

പിജികളിൽ പോലീസ് പരിശോധന നടത്തും; മാനദണ്ഡങ്ങൾ പാലിക്കാത്ത പിജികൾക്ക് പൂട്ട് വീഴും

ബെം​ഗളുരു: പിജികളിൽ പരിശോധന നടത്താൻ തയ്യാറെടുത്ത് പോലീസ് അധികൃതർ. പേയിംങ് ​ഗസ്റ്റ് താമസസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവ അടച്ച് പൂട്ടുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വീഴ്ച്ചവരുത്തുന്നവരുടെ ലൈസൻസും റദ്ദാക്കാനും ഉത്തരവുണ്ട്. പിജികളിൽ പതിവായി മോഷണം, സ്ത്രീകൾക്കെതിര അക്രമങ്ങൾ വർധിക്കുന്നു തുടങ്ങിയവ കണക്കിലെടുത്താണ് പോലീസ് നടപടി.

Read More

പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി

ബെം​ഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാം.

Read More

വീണ്ടും വില്ലനായി മുങ്ങി മരണം; ഇത്തവണ സാവ​ഗാൻ തടാകത്തിൽ പൊലിഞ്ഞത് നാല് ജീവനുകൾ

ബെള​ഗാവി: നാല് വിദ്യാർഥികൾ സാവ​ഗാൻ തടാകത്തിൽ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളും സുഹൃത്തുകക്കളുമായിരുന്ന യുവരാജ് (15), അമൻസിംങ്(14), ​ഗൗതം(15), ഭാനുചന്ദ്ര(15) എന്നിവരാണ് മുങ്ങിമരിച്ചത്. ചെളിയിൽ താഴ്ന്നു പോയ ഭാനുചന്ദ്രെയെ രക്ഷപ്പെടുത്താൻ നോക്കുന്നതിനിടെ നാലുപേരും ചെളിയിൽ താഴുകയായിരുന്നു.

Read More

കോളേജിൽ വിദ്യാർഥികൾക്ക് വാഹന വിലക്ക്; ഇനി മുതൽ കോളേജ് വാഹനത്തെയും പൊതു​ഗതാ​ഗതത്തെയും ആശ്രയിക്കാം

ബെം​ഗളുരു: വിദ്യാർഥികൾക്കിനി മുതൽ കോളേജ് വാഹനത്തെയും പൊതു​ഗതാ​ഗതത്തെയും ആശ്രയിക്കാം . എന്തെന്നാൽ വിദ്യാർഥികൾക്ക് വാഹന വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നടപടികൾ അവസാന ഘട്ടത്തിലേക്ക്. അപകടങ്ങളുടെ അളവ് കുറക്കുക, വായു മലിനീകരണം കുറക്കുക.പൊതു ​ഗതാ​ഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കോളേജുകളിൽ വാഹന വിലക്ക് ഏർപ്പെടുത്തുന്നത്. അന്തരീക്ഷ മലിനീകരണം ഏറെ വഷളാകും മുൻപേ ഇത്തരം തീരുമാനങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജിടി ദേവ ​ഗൗഡെ പറഞ്ഞു.

Read More

ചായയും കാപ്പിയും ഇനി മുതൽ ഇന്ദിരാ കാന്റീനുകളിലും ലഭ്യമാക്കും: ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: ഇന്ദിരാ കാന്റീനുകളിൽ ഇനി മുതൽ ചായയും കാപ്പിയും ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഒപ്പം ചായയും കാപ്പിയും കൂടി നൽകും. പ്രഭാത ഭക്ഷണത്തിന് 5 രൂപയും, ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 10 രൂപയുമാണ് ഈടാക്കുന്നത്.

Read More

അനന്ത് കുമാറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു

ബെം​ഗളുരു: അന്തരിച്ച കേന്ദ്രമന്ത്രി എച്ച് എൻ അനന്തകുമാറിന്റെ ചിതാഭസ്മം ശ്രീരം​ഗപട്ടണത്ത് ത്രിവേണിയിൽ നിമജ്ജനം ചെയ്തു. അനന്ദകുമാറിന്റെ സഹോദരൻ നന്ദകുമാറാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്. കുടുംബാ​ഗങ്ങൾക്കൊപ്പം എംപിമാരായ പ്രഹ്ലാദ് ജോഷ്, പ്രതാപ് സിംഹ എന്നിവർ പങ്കെടുത്തു.

Read More

ദൾ നേതാവ് ആർടി രാജ് ​ഗോപാലിനെ അഞ്ജാത സംഘം കൊലപ്പെടുത്തി

ബെം​ഗളുരു: ജനതാദൾ എസ് പട്ടികജാതി മോർച്ചാ വിഭാ​ഗം ജനറൽ സെക്രട്ടറിയെ അഞ്ജാതസംഘം വെട്ടിക്കൊലപ്പെടുത്തി. കനകപുര മണ്ഡലത്തിലെ ആർടി രാജ​ഗോപോലിനെയാണ് (45) കാറിലെത്തിയ നാലം​ഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Read More

കൊലപാതകം: കെ ആർ പുരത്ത് ​ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി പോലീസ്

ബെം​ഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ​ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ​ഗുണ്ടകളായ നവീൻ കുമാർ (26), ​ഗിരീഷ്(32) എന്നിവരാണ് ആളുമാറി വെട്ടിക്കൊന്നത്. വടിവാൾ വീശി രക്ഷപ്പെടാനായി നോക്കിയെങ്കിലും കെ ആർപുരം ഇൻസ്പെക്ടർ ജയരാജ് ഇവർക്ക് നേരെ വെടിവക്കുകയായിരുന്നു.

Read More
Click Here to Follow Us