പോലീസ് സ്റ്റേഷനിലെ കൈക്കൂലി വാങ്ങൽ; ബെം​ഗളുരുവിലെ എസ്ഐ അറസ്റ്റിലായതിങ്ങനെ

ബെം​ഗളുരു; കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിലായി, അഴിമതി വിരുദ്ധ ബ്യൂറോയാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്. ചിക്കജാല പോലീസ് സ്റ്റേഷനിലെ എസ്ആർ രാഘവേന്ദ്രയെയും സുഹൃത്തിനെയുമാണ് കയ്യോടെ പിടികൂടിയത്. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. കേംപ​ഗൗഡ വിമാനത്താവളത്തിന് സമീപം സ്ഥലം സ്വന്തമായുള്ള ആളാണ് മറ്റുള്ളവർ തന്റെ സ്ഥലം കയ്യേറുന്നു എന്ന് കാണിച്ച് പരാതി നൽകിയത്. പരാതി ഒത്തുതീർപ്പാക്കാൻ പത്ത് ലക്ഷം എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടു. 8 ലക്ഷം ആദ്യം നൽകിയ പരാതിക്കാരൻ വീണ്ടും എസ്ഐ 2 ലക്ഷം കൂടി ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ എസിബിയുടെ…

Read More

​ഗ്രാമത്തിലേക്ക് റോഡ് ലഭിക്കാതെ വിവാഹത്തിനില്ല; ഞെട്ടിക്കുന്ന തീരുമാനമെടുത്ത് യുവതി; ഉടനടി നടപടിയുമായി കർണ്ണാടക മുഖ്യമന്ത്രി

ബെം​ഗളുരു; തന്റെ ​ഗ്രാമത്തിലേക്ക് റോഡ് ലഭിയ്ക്കാതെ വിവാഹത്തിനില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി അയച്ച് യുവതി, ​ദാവണ​ഗരൈയിലെ രാംപുര ​ഗ്രാമത്തിലുള്ള ആർ ഡി ബിന്ദുവാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്. സംഭവമറിഞ്ഞ ഉടൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോ​ഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയച്ചു, ആവശ്യത്തിന് വഴി സൗകര്യമോ റോഡുകളോ പോലുമില്ലാത്ത പ്രദേശത്ത് നിന്ന് കഷ്ട്ടപ്പെട്ട് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെടുത്തയാളാണ് ബിന്ദു. അധ്യാപികയായി ജോലി ചെയ്യുന്ന തനിക്ക് വഴി സൗകര്യങ്ങളടക്കം ഇല്ലാത്തതിനാൽ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുകയാണെന്നും യുവാക്കൾക്ക് വിവാഹമടക്കമുള്ളവ നടക്കുന്നില്ലയെന്നും 14 കിലോമീറ്റർ നടന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും…

Read More

കൊലപാതകം: കെ ആർ പുരത്ത് ​ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി പോലീസ്

ബെം​ഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ​ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ​ഗുണ്ടകളായ നവീൻ കുമാർ (26), ​ഗിരീഷ്(32) എന്നിവരാണ് ആളുമാറി വെട്ടിക്കൊന്നത്. വടിവാൾ വീശി രക്ഷപ്പെടാനായി നോക്കിയെങ്കിലും കെ ആർപുരം ഇൻസ്പെക്ടർ ജയരാജ് ഇവർക്ക് നേരെ വെടിവക്കുകയായിരുന്നു.

Read More