​ഗ്രാമത്തിലേക്ക് റോഡ് ലഭിക്കാതെ വിവാഹത്തിനില്ല; ഞെട്ടിക്കുന്ന തീരുമാനമെടുത്ത് യുവതി; ഉടനടി നടപടിയുമായി കർണ്ണാടക മുഖ്യമന്ത്രി

ബെം​ഗളുരു; തന്റെ ​ഗ്രാമത്തിലേക്ക് റോഡ് ലഭിയ്ക്കാതെ വിവാഹത്തിനില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി അയച്ച് യുവതി, ​ദാവണ​ഗരൈയിലെ രാംപുര ​ഗ്രാമത്തിലുള്ള ആർ ഡി ബിന്ദുവാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്.

സംഭവമറിഞ്ഞ ഉടൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോ​ഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയച്ചു, ആവശ്യത്തിന് വഴി സൗകര്യമോ റോഡുകളോ പോലുമില്ലാത്ത പ്രദേശത്ത് നിന്ന് കഷ്ട്ടപ്പെട്ട് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെടുത്തയാളാണ് ബിന്ദു.

അധ്യാപികയായി ജോലി ചെയ്യുന്ന തനിക്ക് വഴി സൗകര്യങ്ങളടക്കം ഇല്ലാത്തതിനാൽ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുകയാണെന്നും യുവാക്കൾക്ക് വിവാഹമടക്കമുള്ളവ നടക്കുന്നില്ലയെന്നും 14 കിലോമീറ്റർ നടന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും പറയുന്നു, കൂടാതെ വഴി സൗകര്യം ഇല്ലാത്തതിനാൽ പെൺകുട്ടികൾ വി​ദ്യാഭ്യാസം ഉപേക്ഷിക്കുന്നുവെന്ന ​ഗുരുതരമായ പ്രശ്നവും അവർ കത്തിൽ ചൂണ്ടിക്കാട്ടി.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

കത്തിലൂടെ അവസ്ഥ മനസിലാക്കിയ കർണ്ണാടക മുഖ്യമന്ത്രി ഉടനടി സംഭവം ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയും, ദാവണ​ഗരൈ ഡപ്യൂട്ടി കമ്മീഷ്ണർ മഹന്തേഷിനെ അടക്കം സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്തു. ഉദ്യോ​ഗസ്ഥരെത്തി വിവരങ്ങൾ ശേഖരിക്കുകയും 60 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി അയക്കുകയും ചെയ്തു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ റോഡ് പണി തുടങ്ങുമെന്ന് അറിയിച്ച ഉദ്യോ​ഗസ്ഥർ
കത്തയച്ച ബിന്ദുവിന്റെ വിവാഹത്തിന് ഉൾപ്പെടെ സൗകര്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts