ആംബുലൻസ് ലോറിയിലിടിച്ചു കയറി; രോ​ഗിയും ഡോക്ടറുമുൾപ്പെടെ മൂന്ന് മരണം

ബെം​ഗളുരു; അത്തിബെല്ലയിൽ ആംബുലൻസ് ലോറിയിലിടിച്ച് ഡോക്ടറും രോ​ഗിയുമുൾപ്പെടെ 3 പേർ മരിച്ചു, ആറുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തമിഴ്നാട് സ്വദേശി അൻവർ ഖാൻ(68), മുംബൈ സ്വദേശിയും ഡോക്ടറുമായ ജയദേവ്(44), ആബുലൻസ് ഡ്രൈവർ നാംദേവ്(35) എന്നിവരാണ് മരിയ്ച്ചത്.

മഹാരാഷ്ട്രയിൽ നിന്ന് രോ​ഗിയെയും കൊണ്ട് തമിഴ്നാട്ടിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമം നടത്തുന്നതിനിടെ ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് ദാരുണ സംഭവം ഉണ്ടായത്.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

സംഭവം നടന്ന ഉടനെ തന്നെ സമീപവാസികളും , യാത്രക്കാരും അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts