പിഞ്ചു കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കൊപ്പം അബോധാവസ്ഥയിൽ രണ്ടരവയസുകാരിയും

ബെം​ഗളുരു; മാ​ഗഡി റോഡിൽ തി​ഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചേതൻ സർക്കിളിലുള്ള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ചവരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

സിഞ്ജന(34), ഭാരതി (51), മധുസാ​ഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ഭാരതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം നടക്കുന്നത്, തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്, മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts