ഫലസ്തീന്റെ നീതിക്കായി ഇന്ത്യ നിലകൊള്ളണമെന്ന് നടൻ ചേതൻ അഹിംസ

ബെംഗളൂരു: ഫലസ്തീന്റെ നീതിക്കായി ഇന്ത്യ നിലകൊള്ളണമെന്ന് നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ചേതൻ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മോഷ്ടിച്ച ഭൂമിയിൽ നിർമ്മിച്ച കുടിയേറ്റ കോളനിയാണ് ഇസ്രായേൽ രാജ്യം. ഇസ്രായേൽ-അമേരിക്കൻ കൂട്ടുകെട്ടിന്റെ സ്വേച്ഛാധിപത്യത്തെ ഇന്ത്യ എതിർക്കുകയും ഫലസ്തീന്റെ നീതിക്കുവേണ്ടി നിലകൊള്ളുകയും വേണം. ഫലസ്തീനികൾക്കുള്ള നീതി അത്യന്താപേക്ഷിതമാണ്, എന്നാൽ മരിച്ച ഇസ്രായേലി സ്ത്രീകളുടെ മൃതദേഹങ്ങൾ നഗ്നരായി പരേഡ് ചെയ്യുന്ന സംഭവങ്ങൾ ക്രൂരമാണ്. ഇത്തരം സംഘട്ടനങ്ങളിൽ നാണക്കേട് നീതിയെ ഒഴിവാക്കുമെന്ന് ഹീനമായ യുദ്ധക്കുറ്റങ്ങൾ നമ്മെ ഓർമ്മിപ്പിക്കുകയാണ് – ചേതൻ…

Read More

ചേതൻ കുമാർ അഹിംസയ്ക്ക് ജാമ്യം

ബെംഗളൂരു: ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് അറസ്റ്റിലായ കന്നട നടന്‍ ചേതന്‍ കുമാര്‍ അഹിംസയ്ക്ക് ജാമ്യം നല്‍കി ബെംഗളൂരുവിലെ പ്രാദേശിക കോടതി. 25,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജഡ്ജി ജെ ലത നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച്‌ 20നാണ് കേസിനാസ്പദമായ ട്വീറ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ ബജ്‌റംഗ്ദളിന്റെ ബെംഗളൂരു നോര്‍ത്ത് യൂണിറ്റ് കണ്‍വീനര്‍ ശിവകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ‘നുണകള്‍ കൊണ്ട് കെട്ടിപ്പടുത്തതാണ് ഹിന്ദുത്വം’ എന്ന ചേതന്റെ ട്വീറ്റാണ് പരാതിക്ക് വഴിവെച്ചത്. മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചു,…

Read More

ഹിന്ദു വിരുദ്ധ പരാമർശം, നടനെതിരെ കേസ്

ബെംഗളൂരു: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബജ്‌റംഗ്‌ദള്‍ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് നടന്‍ ചേതന്‍ കുമാറിനെതിരേ ബെംഗളൂരു പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം കന്നഡ സിനിമയായ ‘കാന്താര’ കാണിക്കുന്ന ‘ഭൂത കോലം’ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും ചേതന്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് സാമൂഹികമാധ്യമങ്ങളില്‍ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബജ്റംഗ്‌ദള്‍ ബെംഗളൂരു നോര്‍ത്ത് കണ്‍വീനര്‍ ശിവകുമാറാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേ പരാമര്‍ശത്തിന്റെപേരില്‍ ഹിന്ദു ജാഗരണവേദികെ ഉഡുപ്പിയില്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേതനെതിരേ ശേഷാദ്രിപുരം പോലീസ്…

Read More

ജഡ്ജിക്കെതിരായ പരാമർശം; 39-ാം ജന്മദിനത്തിലും നടൻ ചേതൻ ജയിലിൽ തുടരും

ബെംഗളൂരു: ഹിജാബ് കേസില്‍ വാദംകേള്‍ക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയതിന് അറസ്റ്റിലായ കന്നഡ നടൻ ചേതൻ കുമാർ എ, അദ്ദേഹത്തിന്റെ 39-ാം ജന്മദിനത്തിലും ജയിലിൽ തുടരും, ബുധനാഴ്ച സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചേതന് ഇന്ന് 39 വയസ്സ് തികയുകയാണ്. രണ്ടു വർഷം മുമ്പ്​ ഒരു ബലാത്സംഗ കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട്​ ജഡ്ജി അസാധാരണ പരാമർശം നടത്തിയത്​ ചൂണ്ടിക്കാട്ടി നേരത്തെ ചേതൻ ഒരു ട്വീറ്റ്​ പങ്കുവെച്ചിരുന്നു. താൻ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള…

Read More

പിഞ്ചു കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കൊപ്പം അബോധാവസ്ഥയിൽ രണ്ടരവയസുകാരിയും

ബെം​ഗളുരു; മാ​ഗഡി റോഡിൽ തി​ഗളാറപാറയിലെ ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചേതൻ സർക്കിളിലുള്ള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. മൃതദേഹങ്ങൾക്കിടയിൽ നിന്നും പോലീസ് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഞ്ജന(34), ഭാരതി (51), മധുസാ​ഗർ (25), സിന്ധൂരി(31), അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയവർ. കൂട്ടത്തോടെ ജീവനൊടുക്കിയതാകാമെന്നും മൃതദേഹങ്ങൾക്ക് നാല് ദിവസം പഴക്കമുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഭാരതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം നടക്കുന്നത്, തിരികെ എത്തിയപ്പോഴാണ് സംഭവം…

Read More
Click Here to Follow Us