ചേതൻ കുമാർ അഹിംസയ്ക്ക് ജാമ്യം

ബെംഗളൂരു: ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് അറസ്റ്റിലായ കന്നട നടന്‍ ചേതന്‍ കുമാര്‍ അഹിംസയ്ക്ക് ജാമ്യം നല്‍കി ബെംഗളൂരുവിലെ പ്രാദേശിക കോടതി.

25,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജഡ്ജി ജെ ലത നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച്‌ 20നാണ് കേസിനാസ്പദമായ ട്വീറ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ ബജ്‌റംഗ്ദളിന്റെ ബെംഗളൂരു നോര്‍ത്ത് യൂണിറ്റ് കണ്‍വീനര്‍ ശിവകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ‘നുണകള്‍ കൊണ്ട് കെട്ടിപ്പടുത്തതാണ് ഹിന്ദുത്വം’ എന്ന ചേതന്റെ ട്വീറ്റാണ് പരാതിക്ക് വഴിവെച്ചത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചു, സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചേതനെതിരെ ചുമത്തിയിരുന്നത്. അറസ്റ്റിനെ തുടര്‍ന്ന് ചേതനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ദളിത് ആക്ടിവിസ്റ്റ് കൂടിയാണ് ചേതന്‍ കുമാര്‍ അഹിംസ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts