മലയാളത്തില്‍ നിന്നും രണ്ടു ചിത്രങ്ങള്‍ ഉൾപ്പെടുത്തിയുള്ള ബെംഗളൂരു ചലച്ചിത്രോത്സവത്തിന് തുടക്കമായി

film festival

ബെംഗളൂരു: പതിനാലാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. വിധാന സൗധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രകാരന്‍ ഗോവിന്ദ് നിഹ്ലാനി, തിരക്കഥാകൃത്ത് വി. വിജയേന്ദ്ര, സംസ്ഥാന റവന്യൂ മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ ആര്‍ അശോക്, കന്നഡ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് ചാമരാജ്‌പേട്ടയിലെ ഡോ. രാജ്കുമാര്‍ ഭവനില്‍ ഉദ്ഘാടന ചിത്രമായ കന്നഡ ചിത്രം കാന്താര പ്രദര്‍ശിപ്പിച്ചു. നാളെ മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 11 തീയറ്ററുകളിലായി 250 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. രാജാജി നഗറിലെ ഒറിയോണ്‍ മാളാണ് പ്രധാന വേദി.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ചാമരാജ് പേട്ടിലെ കന്നഡ കലാവിദര സംഘ, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളാണ് മറ്റു പ്രദര്‍ശന വേദികള്‍. ലോക സിനിമ, ഏഷ്യന്‍ സിനിമ, ഇന്ത്യന്‍ സിനിമ, കന്നഡ സിനിമ എന്നി കാറ്റഗറികളില്‍ മത്സരം നടക്കും. മലയാളത്തില്‍ നിന്നും അരവിന്ദന്റെ തമ്പ് ഇന്ത്യന്‍ ക്ലാസിക്ക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഡിജോ ജോസ് ആന്റണിയുടെ ജനഗണമന, തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക, ജിതിന്‍ രാജിന്റെ പല്ലൊട്ടി 90 കിഡ്‌സ്, വിജേഷ് മണിയുടെ ആദിവാസി, ഡോൺ പാലാത്തറയുടെ ഫാമിലി എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രങ്ങള്‍. പല്ലൊട്ടി 90 കിഡ്‌സ് നാളെ രാവിലെ 10 നും ആദിവാസി ഉച്ചക്ക് ഒരു മണിക്കുമായി ബനശങ്കരിയിലെ സുചിത്രയിൽ പ്രദർശിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌ക്രീനിങ് ഷെഡ്യൂള്‍ ഡൗണ്‍ലോഡ് ചെയ്യാം: 14th-biffes-Screening-Schedule-1

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts