കഴിഞ്ഞ ദശാബ്ദത്തിൽ രാജ്യം കണ്ട വിദ്വേഷ – വിഭജന രാഷ്ട്രീയം മുൻനിർത്തി മാറ്റത്തിനായി വോട്ട് ചെയ്തു; നടൻ പ്രകാശ് രാജ്; ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖർ

ബെം​ഗളൂരു: കഴിഞ്ഞ പത്ത് വർഷം രാജ്യം കണ്ട വിദ്വേഷത്തിന്റെയും വിഭജനത്തിന്റേയും രാഷ്ട്രീയം മൂലം മാറ്റത്തിനായി താൻ വോട്ട് ചെയ്തെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്.

ബെം​ഗളൂരുവിലെ പോളിങ് സ്റ്റേഷനിൽ തന്റെ സമ്മതിദാനാവകാശം വിനിയോ​ഗിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“എൻ്റെ വോട്ട്, എന്നെ പ്രതിനിധീകരിക്കുന്നവരെ തെരഞ്ഞെടുക്കാനും പാർലമെൻ്റിൽ ആര് എൻ്റെ ശബ്ദമാവണം എന്നതിനുമുള്ള എൻ്റെ അവകാശമാണ്.

നിങ്ങൾ വിശ്വസിക്കുന്ന ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഞാൻ വിശ്വസിക്കുന്ന സ്ഥാനാർഥിക്ക് ഞാൻ വോട്ട് ചെയ്തു.

  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ

കഴിഞ്ഞ ദശകത്തിൽ നാം കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ കൊണ്ടുവന്ന പ്രകടനപത്രികയ്ക്കും മാറ്റത്തിനുമായി ഞാൻ വോട്ട് ചെയ്തു”- അദ്ദേഹം വിശദമാക്കി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ ടീമിന്റെ കോച്ചുമായ രാഹുൽ ദ്രാവിഡും ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി.

“എല്ലാവരും വോട്ട് ചെയ്യണം, ഇത് ജനാധിപത്യത്തിൽ നമുക്ക് ലഭിക്കുന്ന അവസരമാണ്”- അദ്ദേഹം പറഞ്ഞു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ കർണാടകയിൽ ഇന്ന് 14 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. അവശേഷിക്കുന്ന 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് ഏഴിന് നടക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts