അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബംബ്രാണ നമ്പിടി ഹൗസില്‍ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കില്‍ പോകവെ മംഗല്‍പാടി കുക്കാറില്‍ വച്ച്‌ യു.എല്‍.സി.സിയുടെ വെള്ളം കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.

Read More

കാണാതായ ദേവനന്ദ തൂങ്ങി മരിച്ച നിലയിൽ ഒപ്പം യുവാവും 

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം…

Read More

വോട്ടെടുപ്പ് ദിനം മതം പറഞ്ഞ് വോട്ട് പിടിച്ചു; തേജസ്വി സൂര്യക്കെതിരെ പരാതി

ബെംഗളൂരു: വോട്ടെടുപ്പ് ദിനത്തിൽ മതം പറഞ്ഞ് വോട്ടു പിടിച്ചതിന്റെ പേരിൽ സിറ്റിങ് എം.പിയും ബംഗളൂരു സൗത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ തേജസ്വി സൂര്യക്കെതിരെ കേസ്. സൂര്യ മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതിയിലാണ് നടപടി. മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബംഗളൂരു ജയനഗർ പോലീസ് സ്റ്റേഷനിൽ തേജസ്വിക്കെതിരെ പരാതി ലഭിച്ചിരുന്നു. ബംഗളൂരു സൗത്ത് ഉൾപ്പെടെ 14 സീറ്റുകളിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 14 സീറ്റുകളിൽ മേയ്…

Read More

ഇവാന്‍ വുകോമനോവിച് പടിയിറങ്ങി.

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തു നിന്നു ഇവാന്‍ വുകോമനോവിച് പടിയിറങ്ങി. 2021 മുതല്‍ ക്ലബിന്റെ പരിശീലകനാണ് സെര്‍ബിയക്കാരന്‍. നിലവിലെ സീസണിലെ ടീമിന്റെ പ്രകടനമാണ് ആശാന്റെ പടിയിറക്കം വേഗത്തിലാക്കിയത്. കോച്ച് ക്ലബ് വിടുന്ന കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ആശംസകളും നേര്‍ന്നു. ‘ഞങ്ങളുടെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച് ക്ലബ് വിടുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും ടീമിന്റെ കൃതജ്ഞത അറിയിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ മികച്ച അവസരങ്ങള്‍ ഇനിയും ലഭിക്കാന്‍ ആശംകള്‍’- ക്ലബ് ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു.

Read More

വിവാഹ സമയത്ത് വധുവിന് നൽകുന്ന സ്വർണത്തിൽ വരനോ ബന്ധുക്കൾക്കോ അവകാശം ഇല്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്‍റെ വീട്ടുകാര്‍ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. ഈ…

Read More

‘കോൺഗ്രസിൽ എടുക്കണം’; അപേക്ഷയുമായി മൻസൂർ അലി ഖാൻ 

ചെന്നൈ: കോണ്‍ഗ്രസ് പാർട്ടിയില്‍ അംഗത്വം വേണമെന്ന ആവശ്യവുമായി പി സി സി ഓഫീസിലെത്തി മണ്‍സൂർ അലിഖാൻ. തമിഴ്നാട് പി സി സി ഓഫീസിലെത്തിയാണ് മണ്‍സൂർ അലിഖാൻ അപേക്ഷ സമർപ്പിച്ചത്. കോണ്‍ഗ്രസിലെടുക്കണമെന്ന് നടൻ വ്യക്തമാക്കി. പി സി സി അധ്യക്ഷൻ സെല്‍വ പെരുന്തഗൈക്ക് ആണ് മണ്‍സൂർ അലിഖാൻ അപേക്ഷ നല്‍കിയത്. തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിലൂടെ വിവാദത്തില്‍പ്പെട്ട നടൻ ലോക്സഭ തെരഞ്ഞെടുപ്പില്‍ വെല്ലൂരില്‍ മത്സരിച്ചിരുന്നു.

Read More

സഹപാഠിയെ തട്ടിക്കൊണ്ടു മർദ്ദിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളൂരു : സഹപാഠികളെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയെടുത്ത കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. യെലഹങ്കയിലെ സ്വകാര്യകോളേജിലെ ബിരുദ വിദ്യാർഥികളായ വിവേക്, അനാമിത്ര, യുവരാജ് റാത്തോഡ്, അരിജ്‌രോജിത്, പ്രജീത്, അലൻ, കരൺ എന്നിവരാണ് അറസ്റ്റിലായത്. സഹപാഠികളായ കൃഷ്ണ ബജ്‌പെ, യുവരാജ് സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. കുറച്ചു ദിവസം മുമ്പ് കോളേജിൽ രണ്ടുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് യെലഹങ്ക ന്യൂ ടൗൺ പോലീസ് പറഞ്ഞു. കൃഷ്ണ ബജ്‌പെയെയും യുവരാജ് സിങ്ങിനെയും നിർബന്ധിച്ച് പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ഇരുമ്പുവടികൊണ്ട് മർദിച്ച് 50,000 രൂപ പ്രതികളുടെ…

Read More

വിവാഹാഭ്യർഥന നിരസിച്ചു; യുവതിയുടെ വീടിന് യുവാവ് തീയിട്ടു

ബെംഗളൂരു : വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ വീടിന് യുവാവ് തീയിട്ടു. സംഭവത്തിൽ ബെംഗളൂരു ടാനറി റോഡിൽ താമസിക്കുന്ന അർബാസിന്റെ (26) പേരിൽ സാംപിഗെഹള്ളി പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ സരൈപാളയയിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിക്കുന്ന 29 വയസ്സുകാരിയുടെ വീടാണ് കത്തിനശിച്ചത്. തീപ്പിടിത്തത്തിനു കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് ആദ്യം കരുതിയത്. ഇതിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ വീടിന് അർബാസ് തീയിട്ടതാണെന്നു കാണിച്ച് കഴിഞ്ഞദിവസം യുവതി പോലീസിൽ പരാതിനൽകി.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു; കർണാടക തെരഞ്ഞെടുപ്പിൽ, വോട്ടർമാർ വൻതോതിൽ എത്തുന്നു

ബെംഗളൂരു: കർണാടകയിലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 30,602 പോളിംഗ് സ്റ്റേഷനുകളിലായി 2.88 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയാണ് ഇന്ന് . തെക്കൻ, തീരദേശ ജില്ലകളിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന ആദ്യഘട്ടത്തിൽ 226 പുരുഷന്മാരും 21 സ്ത്രീകളും എന്നിങ്ങനെ 247 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ വർഷം മേയിൽ നടന്ന ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഭരണകക്ഷിയായ കോൺഗ്രസും ബിജെപി-ജെഡി(എസ്) സഖ്യവും തമ്മിലുള്ള…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 | ‘ദയവായി വന്ന് വോട്ട് ചെയ്യുക’: വോട്ട് രേഖപ്പെടുത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് നിർമ്മല സീതാരാമൻ

ബംഗളൂരു: പകൽ ചൂട് കണക്കിലെടുത്ത് വേഗം എത്തി വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ധനമന്ത്രി നിർമ്മല സീതാരാമൻ. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം ബെംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തിൽ വരുന്ന ജയനഗറിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ‘എല്ലാവരും വീടുകളിൽ നിന്ന് പുറത്തിറങ്ങി വോട്ട് ചെയ്യണം. അതെ, ബെംഗളുരുവിന് ഇത് ഒരു ചൂടുള്ള ദിവസമായിരിക്കാം, പക്ഷേ അത് പുറത്തുവരുന്നത് മൂല്യവത്താണ്. നിങ്ങളുടെ സമയം തിരഞ്ഞെടുക്കുക, ദയവായി വന്ന് വോട്ട് ചെയ്യുക,” സീതാരാമൻ മാധ്യമപ്രവർത്തകരോട്…

Read More
Click Here to Follow Us