സെക്‌സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും; കുമാരസ്വാമി

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദം ഭാവിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മാറുമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ എച്ച് ഡി കുമാരസ്വാമി.

സെക്‌സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും.

സമീപഭാവിയില്‍ തന്നെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകും.

എന്നാല്‍ ഇതെങ്ങനെ സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുമാരസ്വാമി പറഞ്ഞു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

ലൈംഗിക വീഡിയോ വിവാദം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെയോ, ബിജെപി മുന്നണിയുമായിട്ടുള്ള ബന്ധത്തെയോ ബാധിക്കില്ല.

ഹാസനില്‍ പ്രജ്വല്‍ വിജയിക്കും. വിവാദം മുന്നണിക്ക് ഒരു തിരിച്ചടിയുമല്ല.

അതേസമയം വിവാദമുണ്ടായത് തന്റെ മാതാപിതാക്കള്‍ക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും കുമാരസ്വാമി പറഞ്ഞു.

വിഷയം സഹോദരന്‍ എച്ച് ഡി രേവണ്ണയോട് സംസാരിച്ചിരുന്നു.

എന്നാല്‍ നിരപരാധിയാണെന്നാണ് രേവണ്ണ പറഞ്ഞത്.

വിവാദത്തിലേക്ക് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത്ഷായേയും വലിച്ചിഴച്ചത് അനാവശ്യമാണ്.

അവരെങ്ങനെയാണ് ഈ വിഷയത്തില്‍ പങ്കാളികളാകുന്നത്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

മോദിയേയും അമിത് ഷായെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇതിനു പിന്നില്‍.

ഇത്തരം ആരോപണം വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളല്ല ജനങ്ങളെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts