ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ചർച്ചകൾ അവരുടെ കുടുംബം മാത്രം നടത്തിയാൽ മതിയെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പുറത്ത് നിന്നുള്ള സംഘടനകളുടെ സഹായം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തുന്നത് ഗുണമല്ല ദോഷം ചെയ്യുമെന്നും സർക്കാർ പറഞ്ഞു. കേന്ദ്രസർക്കാരിന് വേണ്ടി അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദേശശുദ്ധി…
Read MoreTag: suprem court
എന്ത് കൊണ്ട് കോട്ടയിൽ മാത്രം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നു; വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികളുടെ കൂട്ട ആത്മഹത്യത്തിയിൽ സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. ഒരു സർക്കാർ എന്ന നിലയിൽ നിങ്ങൾ എന്താണ് അവിടെ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഈ കുട്ടികൾ ജീവനൊടുക്കുന്നത് ? അതും കോട്ടയിൽ മാത്രം? സ്വന്തം സംസ്ഥാനത്ത് നടക്കുന്ന സംഭവമെന്ന നിലയിൽ ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?- ജസ്റ്റിസ് പർദിവാല ചോദിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഈ വർഷം കോട്ടയിൽ 14 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. കോട്ടയിലെ വിദ്യാർഥികളുടെ ആത്മഹത്യയെ കുറിച്ച്…
Read Moreഗർഭം ധരിക്കുന്നത് സ്ത്രീകൾ മാത്രമല്ല, ‘ഗർഭിണി’ എന്ന പദം നിയമപുസ്തകത്തിൽ നിന്നും ഒഴിവാക്കി കോടതി
ന്യൂഡല്‍ഹി: ഗർഭിണി എന്ന പദം നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീംകോടതി. ഗർഭിണി എന്ന അർത്ഥം വരുന്ന പ്രഗ്നൻ്റ് വുമണ്‍ എന്ന ഇംഗ്ലീഷ് പദം ഒഴിവാക്കി പകരം പ്രഗ്നൻ്റ് പേർസണ്‍ എന്ന പദം ഉപയോഗിക്കാനുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നോണ്‍ ബൈനറിയായ വ്യക്തികളും ട്രാൻസ്ജെൻ്റർ പുരുഷൻമാരും ഗർഭം ധരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഗർഭം ധരിച്ച വ്യക്തി എന്ന് അർത്ഥത്തില്‍ പ്രഗ്നൻ്റ് പേർസണ്‍ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാൻ ഉത്തരവിട്ടത്. 14വയസുള്ള പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജ് വരുന്ന വിധി ന്യായത്തില്‍ മാത്രം പ്രഗ്നൻ്റ്…
Read Moreവിവാഹ സമയത്ത് വധുവിന് നൽകുന്ന സ്വർണത്തിൽ വരനോ ബന്ധുക്കൾക്കോ അവകാശം ഇല്ല; സുപ്രീം കോടതി
ന്യൂഡല്‍ഹി: വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്‍റെ വീട്ടുകാര്‍ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. ഈ…
Read Moreരാഹുൽഗാന്ധിയുടെ അയോഗ്യത വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ…
Read Moreമണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ടബലാത്സംഗം നടത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായായിരുന്നു സ്ത്രീകൾ ഹർജി സമർപ്പിച്ചത്. പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കാലാപം ആരംഭിച്ച ശേഷം പ്രചരിപ്പിച്ച വീഡിയോ മാത്രമല്ല സ്ത്രീകൾക്കെതിരെ അക്രമത്തിൽ ഏർപ്പെടുന്നതായും സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ…
Read Moreകർണാടകയിലെ മുസ്ലിം സംവരണം നിർത്തലാക്കിയ നടപടി, സ്റ്റേ ഇന്ന് അവസാനിക്കും
ന്യൂഡൽഹി: കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കും. സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹർജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു. മുസ്ലിം സംവരണ കേസ് ഇതിനകം തന്നെ നാലു തവണ മാറ്റിയതാണെന്ന് ഹർജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ഓര്‍മിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നിലവിലെ സ്ഥിതി തുടരാനുള്ള ഉത്തരവ് നീട്ടുകയാണെന്ന് കോടതി അറിയിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍…
Read Moreനാട്ടിലെത്തണമെങ്കിൽ 60 ലക്ഷം നൽകണം, മദനി സുപ്രീം കോടതിയിലേക്ക്
ബെംഗളൂരു: കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയിൽ അനുമതി ലഭിച്ച അബ്ദുൾ നാസർ മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ തുടരുന്നു. നാട്ടിലെത്തണമെങ്കിൽ 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കർണാടക പോലീസ് ആവശ്യപ്പെട്ട അകമ്പടിച്ചലവായ 60 ലക്ഷം രൂപയും താമസവും ഭക്ഷണവും ഉൾപ്പെടെ ഒരു കോടിയോളം രൂപ ചെലവ് വരും. താമസിക്കുന്ന സ്ഥലം, സന്ദർശിക്കാനെത്തുന്നവരുടെ ആധാർ കാർഡ്, അൻവാർശ്ശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് മാർഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ, ആശുപത്രിയിൽ പോവാൻ…
Read Moreമുസ്ലിം സംവരണം റദ്ദാക്കൽ 9 വരെ നടപ്പാക്കരുത്, സുപ്രീം കോടതി നിർദ്ദേശം
ബെംഗളൂരു:നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മേയ് ഒമ്പതു വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. മറുപടി നൽകാൻ സംസ്‌ഥാന സർക്കാർ സമയം തേടിയ സാഹചര്യത്തിലാണിത്. ജസ്‌റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും ഉൾപ്പെട്ട ബഞ്ച് മേയ് ഒമ്പതിനു കേസിൽ വീണ്ടും വാദം കേൾക്കും. അതിനിടെ കേസ് നാലു തവണ മാറ്റിവച്ചതായും ഇനിയും മാറ്റിവയ്‌ക്കരുതെന്നും പരാതിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദേവ് വാദിച്ചു. മുസ്ലിം സംവരണം റദ്ദാക്കിയ നടപടി തെറ്റായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണെന്ന് ഈ മാസം 13ന് കോടതി നിരീക്ഷിച്ചിരുന്നു.
Read Moreപരീക്ഷയ്ക്ക് ഹിജാബ് അനുവാദം തേടി വിദ്യാർത്ഥികൾ : ഹർജി പ്രത്യേക ബെഞ്ചിന്
ബെംഗളൂരു: മാര്‍ച്ച് 9ന് പരീക്ഷകള്‍ തുടങ്ങാനിരിക്കേ, സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് അനുവദിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ മൂന്നാമതും സുപ്രീംകോടതിയില്‍. ഹോളി അവധിക്ക് ശേഷം ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ് ആദ്യം അറിയിച്ചു. ഹോളിക്ക് ശേഷം സുപ്രീംകോടതി മാര്‍ച്ച് 13നാണ് തുറക്കുന്നത്. പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാര്‍ച്ച് ഒന്‍പതിന് മുന്‍പ് വാദം കേള്‍ക്കുമോയെന്ന് വ്യക്തമാക്കിയില്ല.
Read More