ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ചർച്ചകൾ അവരുടെ കുടുംബം മാത്രം നടത്തിയാൽ മതിയെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
പുറത്ത് നിന്നുള്ള സംഘടനകളുടെ സഹായം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തുന്നത് ഗുണമല്ല ദോഷം ചെയ്യുമെന്നും സർക്കാർ പറഞ്ഞു.
കേന്ദ്രസർക്കാരിന് വേണ്ടി അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ദേശശുദ്ധി നല്ലതെങ്കിലും പുറത്ത് നിന്നുള്ള ഒരാളും ചർച്ചകളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]