കള്ള് വിൽപ്പന സ്ഥിരമായി പാൽ ബക്കറ്റിൽ; പിടിച്ചെടുത്തത് 270 ലിറ്റർ കള്ള്

ഹൈദരാബാദ്: പാലെന്ന വ്യാജേന വ്യാപകമായി മദ്യ വിൽപ്പന. അയോധ്യാനഗറിലെ ഗുണ്ട്ലപോച്ചാംപള്ളിയിലുള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് 270 ലിറ്റർ കള്ള് പിടിച്ചെടുത്തത്. ഒറ്റ നോട്ടത്തിൽ പാലാണെന്ന് തോന്നും വിധത്തിലാണ് പാക്ക് ചെയ്‌ത്‌ വെച്ചിരിക്കുന്നത്. പാക്കറ്റുകളിൽ എസ്‌.വി‌.എസ് കമ്പനി എന്ന് പ്രിന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ ഹോട്ടലുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിൽ അടുത്തിടെ വ്യാജ മദ്യ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ എക്സൈസ് വകുപ്പ് വ്യാപക റെയ്ഡും നടപടികളും തുടരുകയാണ്. ഇതിന് പിന്നാലെയാണ് വ്യാജ മദ്യം വിതരണം ചെയ്യാനായി വിൽപ്പനക്കാർ കുറുക്ക് വഴികൾ തേടുന്നത്. വിൽപ്പന വ്യാപകമായതിന് പിന്നാലെയാണ്…

Read More

നി​ക്ഷേ​പത​ട്ടി​പ്പ് കേ​സ്; ബെംഗളൂരു സൗ​ഹാ​ർ​ദ ബാ​ങ്കു​ക​ളി​ൽ ഇ​ഡി റെ​യ്ഡ്, കേസ് രജിസ്റ്റർ ചെയ്‌തു

ബെംഗളൂരു : മൂ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ബെംഗളൂരുവിലെ 15 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. ശു​ശ്രു​തി സൗ​ഹാ​ർ​ദ ബാ​ങ്ക്, ശ്രു​തി സൗ​ഹാ​ർ​ദ ബാ​ങ്ക്, ശ്രീ​ല​ക്ഷ്മി സൗ​ഹാ​ർ​ദ ബാ​ങ്ക് എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​വ​യു​ടെ സ്ഥാ​പ​ക​നാ​യ എ​ൻ. ശ്രീ​നി​വാ​സ മൂ​ർ​ത്തി​ അ​ദ്ദേ​ഹ​ത്തി​​ൻ്റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലാ​ണ് റെയ്‌ഡ്‌ നടന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത്‌ നിരവധി നിക്ഷേപകരിൽ നിന്ന് 100 കോ​ടി​യി​ലേ​റെ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. ​ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് (സി.​സി.​ബി) 2022ൽ ശു​ശ്രു​തി സ​ഹ​ക​ര​ണ സം​ഘ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌തതായി…

Read More

ആണവ നിലയത്തിനുള്ള സ്ഥലം: എൻ.ടി.പി.സിക്ക് മുമ്പിൽ പുതിയ നിർദ്ദേശവുമായി കർണാടക

ബെംഗളൂരു: ആണവ നിലയത്തിനുള്ള നിർദ്ദേശം സമർപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങൾ പരിശോധിക്കാൻ നാഷണൽ തെർമൽ പവർ കോർപ്പറേഷനോട് (എൻ‌ടി‌പി‌സി) ആവശ്യപ്പെടാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു. വിജയപുര, കൊപ്പൽ, റായ്ച്ചൂർ എന്നീ സ്ഥലങ്ങളാണ് എൻ‌ടി‌പി‌സി തുടക്കത്തിൽ സാധ്യമായ സ്ഥലങ്ങളായി നിർദ്ദേശിച്ചതെങ്കിലും, വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ ഒരു യൂണിറ്റായി പരിഗണിക്കാനും സംസ്ഥാനത്തുടനീളമുള്ള സാധ്യമായ സ്ഥലങ്ങൾ അവലോകനം ചെയ്യാനും കോർപ്പറേഷനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. “ഒരു ആണവോർജ്ജ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട് . എന്നിരുന്നാലും, എൻ‌ടി‌പി‌സി മുഴുവൻ സംസ്ഥാനവും പഠിച്ച് എല്ലാ സാധ്യതകളെയും…

Read More

നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്നും നടന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കുടുംബവുമുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കിങ്ഡം എന്ന ചിത്രത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചത്. ദേവരകൊണ്ട ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്.

Read More

നിമിഷപ്രിയയുടെ മോചനം; പുറത്ത് നിന്നുള്ള ആരുടെയും ഇടപെടൽ വേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ചർച്ചകൾ അവരുടെ കുടുംബം മാത്രം നടത്തിയാൽ മതിയെന്ന് കേ​ന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പുറത്ത് നിന്നുള്ള സംഘടനകളുടെ സഹായം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തുന്നത് ഗുണമല്ല ദോഷം ചെയ്യുമെന്നും സർക്കാർ പറഞ്ഞു. കേന്ദ്രസർക്കാരിന് വേണ്ടി അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദേശശുദ്ധി…

Read More

‘മെറ്റ’യുടെ കന്നഡ-ഇംഗ്ലീഷ് മൊഴിമാറ്റം അപകടകരം – സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിങ്ങനെ ‘മെറ്റ’യുടെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ കന്നഡ-ഇംഗ്ലീഷ് ഓട്ടോ ട്രാൻസലേഷൻ അബദ്ധപഞ്ചാംഗമെന്ന് കർണാടക സർക്കാർ. വായനക്കാരിൽ ആശങ്കയ്ക്കും സംശയത്തിനും വഴിവെക്കുന്ന തരത്തിലാണ് ഇവയെന്നും കന്നഡ ഭാഷാവിദഗ്ധരുടെ സഹായം തേടി പ്രശ്നം വേഗത്തിൽ പരിഹരിക്കണമെന്ന് നിദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ട്രാൻസ്‌ലേഷനിൽ കൃത്യത വരുത്തുന്നത് വരെ ഓട്ടോ ട്രാൻസലേഷൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ മെറ്റ അധികൃതർക്ക് മെയിൽ അയച്ചു. മൊഴിമാറ്റുന്നതിലെ വ്യക്തതക്കുറവ് പല സാഹചര്യങ്ങളിലും ജനങ്ങൾക്ക് മനസ്സിലാകണമെന്നില്ലെന്നും ഔദ്യോഗിക സന്ദേശങ്ങൾ തെറ്റായി ജനങ്ങളിലെത്തുന്നത് ഗുണത്തേക്കാളേറേ ദോഷം ചെയ്യുമെന്നും കത്തിൽ പറയുന്നു.

Read More

സർക്കാരുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമായില്ല; ഓഗസ്റ്റ് അഞ്ചുമുതൽ ആർടിസി തൊഴിലാളികൾ സമരത്തിൽ

ബെംഗളൂരു : മുന്നോട്ട് വെച്ച ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യറാകത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് അഞ്ചുമുതൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. കർണാടക ആർടിസിയിലെ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് ആക്‌ഷൻ കമ്മിറ്റിയുടേതാണ് സമര പ്രഖ്യാപനം ആറുയൂണിയനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറാതിരുന്നാൾ സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ബസുകളുടെ സർവീസുകൾ പൂർണമായും നിലയ്ക്കും. കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസുകളും ഓടുന്നത് പ്രതിസന്ധിലാകും. കർണാടക ആർടിസിയുടെ നിരവധി സർവീസുകളാണ് ബെംഗളൂരുവിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ളത്. ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക അനുവദിക്കുക, 25 ശതമാനം ശമ്പളവർധന…

Read More

കർണാടകയിൽ കനത്തമഴ തുടരുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശം

ബെംഗളൂരു : കർണാടകയിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ. മഴയ്ക്ക് പുറമേ മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകായണ്‌. കാവേരിനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. കുടക് ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണും വൈദ്യുതിത്തൂണുകൾ തകർന്ന് വ്യാപകനാശങ്ങളുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പമ്പ്വെൽ ജങ്‌ഷൻ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ണ്ണിടിച്ചിലിൽ…

Read More

സ്കൂളിന് 14 കോടി സംഭാവന നൽകി പൂർവവിദ്യാർത്ഥിയായ ഡോക്ടർ; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് സർക്കാർ സ്കൂൾ

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ താഴ്ന്നതാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ താലൂക്കിലെ ഹൊങ്കനുരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കർണാടക പബ്ലിക് സ്കൂൾ (കെപിഎസ്) കണ്ടാൽ നമ്മുടെയെല്ലാം അഭിപ്രായം മാറും. ബെംഗളൂരുവിലെ ഏതൊരു അന്താരാഷ്ട്ര സ്കൂളിനും തുല്യമാണ് ഈ സർക്കാർ സ്കൂൾ. 50 മുറികളുള്ള സ്കൂളിൽ ഏകദേശം 40 കമ്പ്യൂട്ടറുകൾ, ഗണിതം, ശാസ്ത്ര ലാബുകൾ, ഡിജിറ്റൽ ടീച്ചിംഗ് ബോർഡുകൾ, സുസജ്ജമായ ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവയുണ്ട്. മുമ്പ്, ഗ്രാമപ്രദേശങ്ങളിലെ മറ്റ് സർക്കാർ…

Read More

റിവ്യൂ താരം അലിൻ ജോസ് പെരേര വിവാഹിതനായി

തീയറ്ററിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായ അലിൻ ജോസ് പെരേര വിവാഹിതനായി. ശ്രീലക്ഷ്മിയാണ് വധു. ഇരുവരും വിവാഹ വേഷത്തിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രവും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വധു ഹിന്ദുവായതുകൊണ്ട് തന്നെ ചടങ്ങുകൾ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. മാസങ്ങൾ നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ആർഭാടങ്ങളില്ലാതെ ആയിരം രൂപയ്ക്ക് അടുത്ത് മാത്രം ചിലവഴിച്ചാണ് അലിനും ശ്രീലക്ഷ്മിയും വിവാഹിതരായത്. “അലൻ ഒരു ദിവസം എനിക്ക് മെസേജ് അയച്ചിട്ട് ചോദിച്ചു, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ചോദിച്ചു, ‘എന്താണ്?’ നമ്മക്ക് ഒരു ചായ ഒക്കെ കുടിച്ചിട്ട് സംസാരിച്ചാലോ…

Read More
Click Here to Follow Us