‘മെറ്റ’യുടെ കന്നഡ-ഇംഗ്ലീഷ് മൊഴിമാറ്റം അപകടകരം – സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിങ്ങനെ ‘മെറ്റ’യുടെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ കന്നഡ-ഇംഗ്ലീഷ് ഓട്ടോ ട്രാൻസലേഷൻ അബദ്ധപഞ്ചാംഗമെന്ന് കർണാടക സർക്കാർ. വായനക്കാരിൽ ആശങ്കയ്ക്കും സംശയത്തിനും വഴിവെക്കുന്ന തരത്തിലാണ് ഇവയെന്നും കന്നഡ ഭാഷാവിദഗ്ധരുടെ സഹായം തേടി പ്രശ്നം വേഗത്തിൽ പരിഹരിക്കണമെന്ന് നിദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ട്രാൻസ്‌ലേഷനിൽ കൃത്യത വരുത്തുന്നത് വരെ ഓട്ടോ ട്രാൻസലേഷൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ മെറ്റ അധികൃതർക്ക് മെയിൽ അയച്ചു. മൊഴിമാറ്റുന്നതിലെ വ്യക്തതക്കുറവ് പല സാഹചര്യങ്ങളിലും ജനങ്ങൾക്ക് മനസ്സിലാകണമെന്നില്ലെന്നും ഔദ്യോഗിക സന്ദേശങ്ങൾ തെറ്റായി ജനങ്ങളിലെത്തുന്നത് ഗുണത്തേക്കാളേറേ ദോഷം ചെയ്യുമെന്നും കത്തിൽ പറയുന്നു.

Read More
Click Here to Follow Us