ബെംഗളൂരു : സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ മെറ്റ നടത്തുന്ന കന്നഡ-ഇംഗ്ലീഷ് വിവർത്തനത്തിലെ പോരായ്‌മകൾക്ക് ക്ഷമാപണം നടത്തി മെറ്റ. മെറ്റയുടെ ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനത്തിൽ വിവർത്തനത്തിൽ അതീവ തെറ്റുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി മെയിൽ അയച്ചതിന് പിന്നാലെയാണ് തിരുത്തിയത്. ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനം വഴിയുള്ള മൊഴിമാറ്റം നിർത്തിവെക്കുകയോ കന്നഡ ഭാഷാ വിദഗ്ധരുടെ സേവനം ഉപയോഗിക്കുകയോ വേണമെന്നും നിർദേശിച്ചിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും തെറ്റുകൾ പരിഹരിച്ചതായും മെറ്റ വക്താവ് വ്യക്തമാക്കി. കഴിഞ്ഞദിവസം അന്തരിച്ച നടി സരോജ ദേവിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യാഞ്ജലി അർപ്പിച്ച് കന്നഡയിലുള്ള സന്ദേശം…
Read MoreTag: Meta
‘മെറ്റ’യുടെ കന്നഡ-ഇംഗ്ലീഷ് മൊഴിമാറ്റം അപകടകരം – സിദ്ധരാമയ്യ
ബെംഗളൂരു : വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിങ്ങനെ ‘മെറ്റ’യുടെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ കന്നഡ-ഇംഗ്ലീഷ് ഓട്ടോ ട്രാൻസലേഷൻ അബദ്ധപഞ്ചാംഗമെന്ന് കർണാടക സർക്കാർ. വായനക്കാരിൽ ആശങ്കയ്ക്കും സംശയത്തിനും വഴിവെക്കുന്ന തരത്തിലാണ് ഇവയെന്നും കന്നഡ ഭാഷാവിദഗ്ധരുടെ സഹായം തേടി പ്രശ്നം വേഗത്തിൽ പരിഹരിക്കണമെന്ന് നിദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ട്രാൻസ്‌ലേഷനിൽ കൃത്യത വരുത്തുന്നത് വരെ ഓട്ടോ ട്രാൻസലേഷൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ മെറ്റ അധികൃതർക്ക് മെയിൽ അയച്ചു. മൊഴിമാറ്റുന്നതിലെ വ്യക്തതക്കുറവ് പല സാഹചര്യങ്ങളിലും ജനങ്ങൾക്ക് മനസ്സിലാകണമെന്നില്ലെന്നും ഔദ്യോഗിക സന്ദേശങ്ങൾ തെറ്റായി ജനങ്ങളിലെത്തുന്നത് ഗുണത്തേക്കാളേറേ ദോഷം ചെയ്യുമെന്നും കത്തിൽ പറയുന്നു.
Read Moreകോപ്പിയടിക്ക് പൂട്ട് വീഴുന്നു; മെറ്റ നീക്കം ചെയ്‌തത് ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ
കണ്ടന്റ് കോപ്പിയടിക്കുന്ന പ്രവണത, സ്പാമിംഗ് തുടങ്ങിയവ തടയുന്നതിൻ്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. ഒരു കോടി അക്കൗണ്ടുകളാണ് ഇതുവരെ നീക്കം ചെയ്തത്. യഥാർത്ഥ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും, കോപ്പിയടിച്ചവ വേഗത്തിൽ കണ്ടെത്തുന്നതിനുമായി പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ വ്യകത്മാക്കി. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കുക,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായിമാറ്റുക എന്നീ ശ്രമങ്ങളാണിപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. മറ്റൊരു വ്യക്തിയുടെ കണ്ടന്റുകൾ കോപ്പിയടിക്കുക ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുക എന്നീ ലംഘനങ്ങൾ കണ്ടെത്തിയാൽ ഇത്തരം അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. അതെസമയം മറ്റ് വ്യക്തികളുടെ അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ ഷെയർ…
Read Moreമെറ്റയിൽ പിരിച്ചുവിടൽ ആരംഭിച്ചു, 10000 പേർക്ക് ജോലി നഷ്ടമാവും
വാഷിംഗ്ടൺ: ഫേസ്ബുക്കിൽ നേരത്തെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കി തുടങ്ങി. പതിനായിരം പേർക്കാണ് ജോലി നഷ്ടമാവുക. രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. മാർച്ചിലാണ് മാർക്ക് സക്കർബർഗ് ഇത് പ്രഖ്യാപിച്ചത്. ബിസിനസ് അന്തരീക്ഷം മോശമായെന്നായിരുന്നു സക്കർബർഗ് പറഞ്ഞത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റാളേഷൻ എന്നിവയിലെ ടെക്‌നിക്കൽ റോളിൽ ഉള്ളവർക്കാണ് കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്. തുടക്കത്തിൽ നാലായിരം പേരെയാണ് പുറത്താക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഗ്രാഫിക്‌സ് പ്രോഗ്രാമിംഗ്, ഗെയിം പ്ലേ എന്നീ റോളുകളിൽ ഉള്ളവർക്കും ജോലി നഷ്ടമാകും.അതേസമയം പുറത്താക്കപ്പെട്ട ജീവനക്കാരുടെ ഇന്റേണൽ മെമ്മോ വഴിയാണ് അക്കാര്യം മെറ്റത്. എച്ച് ആർ ഹെഡ്…
Read Moreട്വിറ്റർ പാതയിലേക്ക് ഫേസ്ബുക്ക് എന്ന് സൂചന
സന്‍ഫ്രാന്‍സിസ്ക്കോ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ജീവനക്കാരെ വലിയതോതിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഞായറാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്. പിരിച്ചുവിടല്‍ പ്രഖ്യാപനം വരുന്ന ബുധനാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെറ്റ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. കഴിഞ്ഞ പാദ റിപ്പോര്‍ട്ടില്‍ തിരച്ചടി നേരിട്ടതോടെ മെറ്റയ്ക്ക് ഓഹരി വിപണിയില്‍ നിന്നും ഏതാണ്ട് 67 ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്‍റെ മൂല്യ നഷ്ടമാണ് മെറ്റ നേരിടുന്നത്. ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ്…
Read Moreമെറ്റ പ്രതിസന്ധിയിൽ; ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അനിശ്ചിതത്വത്തിൽ.
വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ യൂറോപ്യൻ യൂണിയൻ വരുത്തുന്ന മാറ്റത്തിൽ ആശങ്കയറിയിച്ച് മെറ്റ. വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ സൂക്ഷിക്കണമെന്നതാണ് പുതിയ ചട്ടം. എന്നാൽ മെറ്റ നിലവിലിത് അമേരിക്കയിലും യൂറോപ്പിലുമാണ് സൂക്ഷിക്കുന്നത്. പരസ്യ ലക്ഷ്യങ്ങളിലും മറ്റും പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ ഭയം. പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് പോകുമെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത. യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ. കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാർഷിക ഫലം…
Read More“ഫേസ്ബുക്” ഇനി മുതൽ “മെറ്റ” ; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് “മാർക്ക് സക്കർബർഗ്”
സമൂഹ മാധ്യമ രംഗത്തെ വമ്പന്മാരായ ഫേസ്ബുക് തങ്ങളുടെ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി അറിയിച്ചു. “ഫേസ്ബുക് ഇൻകോർപറേഷൻ” എന്ന കമ്പനിയുടെ ഔദ്യോഗിക നാമം “മെറ്റ” എന്ന് മാറ്റം വരുത്തിയതായി കമ്പനി സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിൽ മാത്രമാണ് തങ്ങൾ മാറ്റം വരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു. കമ്പനിയുടെ വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി കോൺഫറൻസ് തത്സമയ സ്ട്രീമിങ്ങിൽ, പുതിയ…
Read More