ട്വിറ്റർ പാതയിലേക്ക് ഫേസ്ബുക്ക് എന്ന് സൂചന

സന്‍ഫ്രാന്‍സിസ്ക്കോ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ജീവനക്കാരെ വലിയതോതിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഞായറാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്.

 പിരിച്ചുവിടല്‍ പ്രഖ്യാപനം വരുന്ന ബുധനാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെറ്റ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

കഴിഞ്ഞ പാദ റിപ്പോര്‍ട്ടില്‍ തിരച്ചടി നേരിട്ടതോടെ മെറ്റയ്ക്ക് ഓഹരി വിപണിയില്‍ നിന്നും ഏതാണ്ട് 67 ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്‍റെ മൂല്യ നഷ്ടമാണ് മെറ്റ നേരിടുന്നത്.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ് മെറ്റ പറയുന്നത്. കൂടാതെ പ്രധാന എതിരാളികളായ ടിക്ടോക്കിന്‍റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ. തങ്ങളുടെ പ്രൈവസി നയത്തില്‍ ആപ്പിള്‍ വരുത്തിയ വ്യത്യാസവും മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട് എന്നും സൂചനകളുണ്ട്.

ഭാവി നിക്ഷേപം സംബന്ധിച്ച പ്രസ്താവനയില്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കൂട്ട പിരിച്ചുവിടല്‍ സംബന്ധിച്ച സൂചന മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കിയിരുന്നു. ചില തന്ത്ര പ്രധാന മേഖലകളില്‍ ശ്രദ്ധയും നിക്ഷേപവും വേണ്ടി വരുന്നത് കൊണ്ടുതന്നെ  വലിയ ടീമിനെ ചുരുക്കേണ്ടി വരുമെന്നും, അതിന് ചില നീക്കങ്ങള്‍ ഉണ്ടെന്നുമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts