ഇന്ന് ജന്മദിനം ആഘോഷിച്ച് സൂപ്പർ താരം

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയങ്കരിയും സൂപ്പർസ്റ്റാർ പദവിയുമുള്ള നായികയുമായ അനുഷ്ക ഷെട്ടിയുടെ 41-ാം ജന്മദിനമാണിന്ന്.

സ്വീറ്റി ഷെട്ടി എന്ന അനുഷ്ക 2005 ൽ പുറത്തിറങ്ങിയ ‘സൂപ്പർ’ എന്ന തെലുങ്കുചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2009ൽ ഇറങ്ങിയ ‘അരുന്ധതി’യിലെ ഇരട്ട കഥാപാത്രങ്ങളാണ് അനുഷ്കയുടെ കരിയറിൽ വഴിത്തിരിവായ കഥാപാത്രങ്ങൾ. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ആ കഥാപാത്രങ്ങൾ നിരവധി പുരസ്കാരങ്ങൾക്കും അനുഷ്കയെ അർഹയാക്കിയിരുന്നു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

കൂടാതെ  ബ്രഹ്മാണ്ഡചിത്രം ‘ബാഹുബലി’യാണ് അനുഷ്കയുടെ കരിയറിൽ ഏറെ പ്രകീർത്തിക്കപ്പെട്ട ചിത്രങ്ങളിലൊന്ന്.

ബില്ല, വേട്ടൈക്കാരൻ, സിങ്കം, വേദം, ദൈവ തിരുമകൾ, രുദ്രമാദേവി, സൈ രാ നരസിംഹ റെഡ്ഡി തുടങ്ങി നിരവധിയേറെ ശ്രദ്ധേയ ചിത്രങ്ങളിൽ മികച്ച​ അഭിനയമാണ് അനുഷ്ക കാഴ്ച വച്ചത്. ‘തമിഴിലും തെലുങ്കിലുമായി അമ്പതിലേറെ ചിത്രങ്ങളിൽ അനുഷ്ക ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts