ഹിന്ദു എന്നത് പേർഷ്യൻ പദം, അർത്ഥം അറിഞ്ഞാൽ നാണിച്ചു പോകുമെന്ന് കോൺഗ്രസ്‌ നേതാവ്

ബെംഗളൂരു: ഹിന്ദു എന്ന വാക്ക് ഇന്ത്യന്‍ പദമല്ലെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഹിന്ദു എന്നത് പേര്‍ഷ്യന്‍ പദമാണെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംഎല്‍എയുമായ സതീഷ് ജര്‍കിഹോളി പറഞ്ഞു. ബെല്‍ഗാവിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് സതീഷ് ജര്‍കിഹോളിയുടെ ഈ വിവാദ പരാമര്‍ശം. “ഹിന്ദു എന്ന വാക്ക് എവിടെ നിന്നും വന്നു? അത് നമ്മുടെയാണോ? അല്ല. ഹിന്ദു എന്ന വാക്ക് പേര്‍ഷ്യന്‍ പദമാണ്.ഇറാന്‍, ഇറാഖ്, തുര്‍ക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്.”- സതീഷ് ജര്‍ക്കിഹോളി പറഞ്ഞു. ഹിന്ദു എന്ന വാക്കിന് ആ വാക്കിന്‍റെ അര്‍ത്ഥമറിഞ്ഞാല്‍ നാണിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദു…

Read More

നാലാമതും പെൺകുഞ്ഞ് ജനിച്ചു, യുവാവ് ജീവനൊടുക്കി

ബെംഗളൂരു:  നാലാമതും പെൺ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് 34കാരന്‍ പിതാവ് ജീവനൊടുക്കി. ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് പോലീസ് സംശയിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സെറ്റിഹള്ളിയിലാണ് സംഭവം. ഒന്‍പത് വര്‍ഷം മുന്‍പാണ് ലോകേഷ് വിവാഹിതനായത്. മൂന്ന് വര്‍ഷം മുന്‍പാണ് ഭാര്യ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച മൂന്ന് കുഞ്ഞുങ്ങളും പെണ്‍കുട്ടികള്‍ ആയതില്‍ ലോകേഷ് നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തനിക്ക് ആണ്‍കുഞ്ഞ് ഇല്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ലോകേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സുഹൃത്തുക്കള്‍ ഉപദേശിച്ച്‌ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.…

Read More

ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി പുനർ പരിശോധിക്കണം; കർണാടക ഹൈക്കോടതി

ബെംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നല്‍കുന്ന പ്രായപരിധി പുനർ പരിശോധിക്കാന്‍ ദേശീയ നിയമ കമീഷനോട് കര്‍ണാടക ഹൈകോടതി നിര്‍ദേശം. നിലവില്‍ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പോലും പോക്സോ നിയമപ്രകാരം ബലാത്സംഗമായാണ് കണക്കാക്കുന്നത്. ഇതിലാണ് പുനര്‍വിചിന്തനത്തിന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 17കാരിയോടൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെ ബലാത്സംഗവും പോക്സോയും ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കുറ്റമുക്തനാക്കിയ നടപടിയെ ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഇടപെടല്‍. സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍…

Read More

മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ സിബിഐ അന്വേഷണം

ബെംഗളൂരു: മംഗളൂരുവില്‍ എട്ടു വര്‍ഷം മുന്‍പ് മരിച്ച മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സിബിഐ അന്വേഷണം. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥി രോഹിത് രാധാകൃഷ്ണനെ 2014ലാണ് മംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല എന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി തുടരന്വേഷണം സിബിഐയെ ഏല്‍പിച്ചത് . രോഹിത്തിന്റെ മരണത്തില്‍ ബെംഗളൂരു സിഐഡി നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നു ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ഇതിന്റെ പേരില്‍ സിഐഡി വിഭാഗത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുക…

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

ബെംഗളൂരു: സമന്വയ ചന്തപുര ഭാഗന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഹോങ്കസാന്ദ്ര വിദ്യാ ജ്യോതി സ്‌കൂളിൽ സംഘടിപ്പിച്ചു. പരിപാടി ശ്രീ സതീഷ് റെഡ്ഡി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചന്ദപുര ഭാഗ് സെക്രട്ടറി ശ്രീ തുളസിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥലം കോർപൊറേറ്റർ സ്കൂൾ മാനേജർ എന്നിവർ ചടങ്ങിന് മേൽനോട്ടം വഹിച്ചു. ആയിരത്തോളം പേർ പങ്കെടുത്ത ക്യാമ്പിൽ ജനറൽ മെഡിസിൻ , ഡെന്റൽ , ഇഎൻടി, ഫിസിയോതെറാപ്പി , ഐ , തുടങ്ങി എല്ലാ ചെക്കപ്പുകളും മരുന്നുകളും സൗജന്യമായി നൽകി.

Read More

വിജയപുര -കോട്ടയം പ്രതിവാര എക്സ്പ്രസ്സ്‌ ട്രെയിൻ 21 മുതൽ

ബെംഗളൂരു: വിജയപുര-കോട്ടയം പ്രതിവാര എക്സ്പ്രസ് ട്രെയിൻ നവംബർ 21 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവെ അറിയിച്ചു. ഈ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.  നവംബർ 21-നാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്ന് കോട്ടയത്തേക്കുള്ള ആദ്യ സർവിസ് പുറപ്പെടുക. സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നുവരെ തുടരും. ഒരു എസി ത്രീ ടിയർ, 2 എസി ടു ടിയർ, 10 സ്ലീപ്പർ കൊച്ചുകളാണുള്ളത്. ശബരിമല തീർഥാടനതിരക്ക് കണക്കിലെടുത്താണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചകളിൽ രാത്രി 11ന് വിജയപുരയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ച 2.20ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന്…

Read More

ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, 2 പേർ മരിച്ചു

ബെംഗളൂരു: ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീയടക്കം രണ്ട് പേർ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ മംഗളൂരു കല്ലാപ്പിലാണ് അപകടം നടന്നത്. ജെപ്പു തണ്ടോലിഗെയിലെ ഗംഗാധർ , കൊണാജെ പജീറിലെ നേത്രാവതി എന്നിവരാണ് മരിച്ചത്. നേത്രാവതിയുടെ മകൾ മോക്ഷ (നാല് ), അനന്തരവൻ ജ്ഞാനേഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കല്ലാപ്പ് ഗ്ലോബൽ മാർകറ്റിൽ നിന്ന് പച്ചക്കറികൾ ഇറക്കിയ ശേഷം പുറത്തേക്ക് വരികയായിരുന്ന ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് കുട്ടികൾക്കും പരിചിതയായ നേത്രാവതിക്കുമൊപ്പം ഗംഗാധർ സ്‌കൂട്ടറിൽ കൊണാജെയിലേക്ക് പോകുകയായിരുന്നു. ട്രക്ക്…

Read More

ക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചു, പരാതിയുമായി ദളിത് കുടുംബം

ബെംഗളൂരു: കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതിയുമായി ദളിത് കുടുംബം. ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ഗുഡിബണ്ഡെയിൽ കർണാടക ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ തഹസിൽദാറുടെ ഓഫീസിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റ് നടപടിയിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Read More

വൈൻ സംസ്കരണത്തിന്റെ ഹ്രസ്വകാല കോഴ്‌സുകളുമായി കർണാടക വൈൻ ബോർഡ്

ബെംഗളൂരു: വൈൻ സംസ്കരണത്തിന് ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കാൻ കർണാടക വൈൻ ബോർഡ്. ലണ്ടനിലെ സ്പിറ്റി എഡ്യൂക്കേഷൻ ട്രസ്റ്റുമായി സഹകരിച്ചാണ് സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങുന്നത്. ഹോട്ടൽ മാനേജ്‍മെന്റ്, ഹോർട്ടികൾച്ചർ കോഴ്സുകൾ പഠിക്കുന്നവർക്കാണ് കോഴ്സുകൾ തുടങ്ങുന്നതെന്ന് കർണാടക വൈൻ ബോർഡ് ജനറൽ മാനേജർ ആർ.എസ്. സർവേശ് കുമാർ പറഞ്ഞു. മുന്തിരി കൃഷി, സംസ്കരണം, വൈൻ ടേസ്റ്റിങ് എന്നിവയിലാണ് പരിശീലനം കർണാടകയിൽ കാവേരി, കൃഷ്ണ വാലികളിലാണ് മുന്തിരി കൃഷി വ്യാപകമായുള്ളത്.

Read More

ഇന്ന് ജന്മദിനം ആഘോഷിച്ച് സൂപ്പർ താരം

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയങ്കരിയും സൂപ്പർസ്റ്റാർ പദവിയുമുള്ള നായികയുമായ അനുഷ്ക ഷെട്ടിയുടെ 41-ാം ജന്മദിനമാണിന്ന്. സ്വീറ്റി ഷെട്ടി എന്ന അനുഷ്ക 2005 ൽ പുറത്തിറങ്ങിയ ‘സൂപ്പർ’ എന്ന തെലുങ്കുചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2009ൽ ഇറങ്ങിയ ‘അരുന്ധതി’യിലെ ഇരട്ട കഥാപാത്രങ്ങളാണ് അനുഷ്കയുടെ കരിയറിൽ വഴിത്തിരിവായ കഥാപാത്രങ്ങൾ. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ആ കഥാപാത്രങ്ങൾ നിരവധി പുരസ്കാരങ്ങൾക്കും അനുഷ്കയെ അർഹയാക്കിയിരുന്നു. കൂടാതെ  ബ്രഹ്മാണ്ഡചിത്രം ‘ബാഹുബലി’യാണ് അനുഷ്കയുടെ കരിയറിൽ ഏറെ പ്രകീർത്തിക്കപ്പെട്ട ചിത്രങ്ങളിലൊന്ന്. ബില്ല, വേട്ടൈക്കാരൻ, സിങ്കം, വേദം, ദൈവ തിരുമകൾ, രുദ്രമാദേവി, സൈ രാ…

Read More
Click Here to Follow Us