പോലീസുകാരന്റെ വെടിയേറ്റ മന്ത്രി മരിച്ചു

ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പൊതുപരിപാടിക്കിടെ പോലീകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മന്ത്രി . ഇന്ന് ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നബ കിഷോര്‍ ദാസിനെ എഎസ്‌ഐ ആയ ഗോപാല്‍ ദാസ് വെടിവച്ചത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് ഗോപാല്‍ ദാസ് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ മന്ത്രിയെ ജര്‍സുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ള വെടിയേറ്റ് മന്ത്രിക്ക്…

Read More

ഭിത്തിയിലൂടെ വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

ചെന്നൈ: രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഭിത്തിയില്‍ പിടിച്ച്‌ വീട്ടില്‍ കയറാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്‌നാട്ടിലെ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന ഭാര്യ തെന്നരശു കോളിങ് ബെല്ലടിച്ചതും ഫോണ്‍ ചെയ്തതും അറിഞ്ഞില്ല. ഭാര്യ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് 30കാരനായ തെന്നശു രണ്ടാം നിലയിലെ വീട്ടീലേക്ക് ഭിത്തിയില്‍ പിടിച്ച്‌ കയറി. എന്നാല്‍ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണര്‍ന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന്…

Read More

മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ സിബിഐ അന്വേഷണം

ബെംഗളൂരു: മംഗളൂരുവില്‍ എട്ടു വര്‍ഷം മുന്‍പ് മരിച്ച മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സിബിഐ അന്വേഷണം. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥി രോഹിത് രാധാകൃഷ്ണനെ 2014ലാണ് മംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല എന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി തുടരന്വേഷണം സിബിഐയെ ഏല്‍പിച്ചത് . രോഹിത്തിന്റെ മരണത്തില്‍ ബെംഗളൂരു സിഐഡി നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നു ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ഇതിന്റെ പേരില്‍ സിഐഡി വിഭാഗത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുക…

Read More
Click Here to Follow Us