പോലീസുകാരന്റെ വെടിയേറ്റ മന്ത്രി മരിച്ചു

ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പൊതുപരിപാടിക്കിടെ പോലീകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മന്ത്രി . ഇന്ന് ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നബ കിഷോര്‍ ദാസിനെ എഎസ്‌ഐ ആയ ഗോപാല്‍ ദാസ് വെടിവച്ചത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് ഗോപാല്‍ ദാസ് വെടിയുതിര്‍ത്തത്.

ഉടന്‍ തന്നെ മന്ത്രിയെ ജര്‍സുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ള വെടിയേറ്റ് മന്ത്രിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മന്ത്രിയെ വെടിവയ്ക്കാനുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ഗോപാല്‍ ദാസ് വെടിയുതിര്‍ത്ത ശേഷം കടന്നു കളയാന്‍ ശ്രമിച്ചിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ബ്രജരാജ്നഗറിലെ ഗാന്ധി ചൗക്കില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു നബാ ദാസ്. അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ചുറ്റും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. പെട്ടെന്നൊരു വെടിയൊച്ച കേള്‍ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഓടി പോകുന്നത് കണ്ടുവെന്നുമാണ് ദൃക്‌സാക്ഷി മൊഴി.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

അതേസമയം, കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷമായി ഗോപാല്‍ ദാസ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും മരുന്നുകള്‍ കഴിച്ച്‌ വരികയായിരുന്നുവെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിനുകൾ 'ടോക്സിക്' മയം; റിലീസിന് മുന്നോടിയായി ബെംഗളൂരുവിൽ യാഷിന്റെ മാസ് പ്രചാരണം!
[masterslider id="10"]

Related posts