സിനിമാ നിർമ്മാണത്തിലേക്ക് കടന്ന് ധോണി, ആദ്യ ചിത്രത്തിന് കഥയെഴുതുന്നത് സാക്ഷി

സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. മഹേന്ദ്രസിംഗ് ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണ് തുടക്കം. ധോണി എന്റര്‍ടെയ്‌മെന്റ് എന്ന പേരില്‍ ആണ് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്.

നിര്‍മ്മാണ കമ്പിനിയുടെ ആദ്യ ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. എല്‍ ജിഎം( ലെറ്റ്‌സ് ഗെറ്റ് മാരിഡ്) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് സാക്ഷി തന്നെയാണ്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

നവാഗത സംവിധായകനായ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യണ്‍, നദിയ, യോഗി ബാബു, ഇവാന എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ധോണി പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമയില്‍ ഇളയ ദളപതി വിജയ് അഭിനയിക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

പൂജയുടെ ചിത്രങ്ങള്‍ ധോണി തന്റെ ട്വീറ്റര്‍ ഹാന്‍ഡില്‍ പങ്ക്‌വെച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ് ക്യാപ്റ്റനായി തമിഴ് ജനതയുമായി അടുത്ത ബന്ധമാണ് ധോണിയ്‌ക്കുള്ളത്. ഈ ബന്ധമാണ് ആദ്യ സിനിമ തമിഴില്‍ ആകാന്‍ കാരണമെന്ന് സിനിമ മേഖലയിലുള്ളവര്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts