ഓട്ടോ എൽപിജി വിലയിൽ കുത്തനെയുള്ള വർധനവ്; ആശങ്കയിൽ ഡ്രൈവർമാർ

ബെംഗളൂരു: വാണിജ്യ സിലിണ്ടറുകളുടെ വില ഉയർന്നതിന് പിന്നാലെ ഓട്ടോ ഗ്യാസ് വിലയും വർധിപ്പിച്ചത് സാധാരണക്കാരായ ഡ്രൈവർമാർക്ക് വൻ തിരിച്ചടിയായി. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്ക് പ്രകാരം ഓട്ടോ ഗ്യാസിന് ലിറ്ററിന് 5.73 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നേരത്തെ 89 രൂപയായിരുന്ന ഒരു ലിറ്റർ ഗ്യാസിന്റെ വില 95.08 രൂപയായി ഉയർന്നു.

  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

പെട്ടെന്നുണ്ടായ ഈ വിലവർധനവ് തങ്ങളുടെ ദൈനംദിന വരുമാനത്തെയും ഉപജീവനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ഓട്ടോ ഡ്രൈവർമാർ. ഇന്ധന വില കൂടുമ്പോൾ അറ്റാദായം കുറയുന്നത് കുടുംബം പുലർത്തുന്നതിന് തടസ്സമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഗ്യാസ് വില വർധിച്ച സാഹചര്യത്തിൽ ഓട്ടോ നിരക്കിലും ആനുപാതികമായ വർധനവ് വരുത്തണമെന്ന് ഡ്രൈവർമാരും വിവിധ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകൾക്കും ഓട്ടോ എൽപിജിക്കും പുറമെ വൈദ്യുതി ഉപഭോക്താക്കളെയും വില വർധനവ് ബാധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിമന്റ് വേണ്ട, പരിസ്ഥിതി സൗഹൃദവുമാണ്; രാജ്യത്തെ ആദ്യ ‘സീറോ സിമന്റ്’ കോൺക്രീറ്റ് റോഡ് ബെംഗളൂരുവിൽ
[masterslider id="10"]

Related posts

Click Here to Follow Us