ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത ‘സ്ഥാനക്കയറ്റം’;

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അവിസ്മരണീയവുമായ ‘സ്ഥാനക്കയറ്റം’ ലഭിച്ചു. രാഷ്ട്രീയ പദവികൾക്കപ്പുറം വൈകാരികമായ ഒന്നാണ് ഈ പുതിയ മാറ്റം. ഡി.കെ. ശിവകുമാർ ഇനി മുത്തച്ഛൻ എന്ന പദവിയിൽ അറിയപ്പെടും.

അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെയാണിത്. കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ കൊച്ചു മകനും ഐശ്വര്യയുടെ ഭർത്താവുമായ അമർത്യ ഹെഗ്‌ഡെയാണ് അച്ഛനായത്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

മുതിർന്ന രാഷ്ട്രീയ നേതാവ് എസ്.എം. കൃഷ്ണയുടെ ജന്മദിനത്തിലും ബുദ്ധപൂർണ്ണിമ ദിനത്തിലും തന്നെ കുഞ്ഞ് ജനിച്ചു എന്നത് ഈ സന്തോഷത്തിന് ഇരട്ടി മധുരം നൽകുന്നു. മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയ്ക്ക് കൊച്ചുമകളുടെ മകൾ എന്ന നിലയിലും ഡി.കെ. ശിവകുമാറിന് ആദ്യ കൊച്ചുമകൾ എന്ന നിലയിലും ഈ പെൺകുഞ്ഞ് കുടുംബത്തിലേക്ക് വലിയ ഐശ്വര്യമാണ് കൊണ്ടുവന്നിരിക്കുന്നത്.

പുതിയ വിശേഷത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അതീവ സന്തോഷത്തോടെയും പുഞ്ചിരിയോടെയുമാണ് ശിവകുമാർ പ്രതികരിച്ചത്. രാഷ്ട്രീയ തിരക്കുകൾക്കിടയിലും കുടുംബത്തിലെ ഈ പുതിയ അതിഥിയുടെ വരവ് ഡി.കെ.എസ് കുടുംബത്തിൽ വലിയ ആഘോഷമായി മാറിയിരിക്കുകയാണ്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts