ബെംഗളൂരു: നഗരത്തിലെ നന്ദിനി ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്യപിച്ചെത്തിയ യുവാക്കളുടെ സംഘം വടികളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏപ്രിൽ 25-ന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈകിയാണ് പുറത്തുവന്നത്. പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ അക്രമസംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ 25-ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു യുവാവ് കയ്യിൽ വലിയ വടിയുമായി പ്രദേശത്ത് ചുറ്റിനടക്കുകയും വഴിപോക്കരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത അയൽക്കാരെ ഇയാൾ ആയുധം കാട്ടി വിരട്ടി. തുടർന്ന് രാത്രി ഏഴുമണിയോടെ കൂടുതൽ…
Read MoreDay: 2 May 2026
പുതിയ സന്തോഷം പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ
ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, വിജയ് ചിത്രം ‘ബിഗിൽ’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് റെബ മോണിക്ക ജോൺ. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. തങ്ങൾ രണ്ടിൽ നിന്നും മൂന്നായി വളരുന്നുവെന്നും അത്ഭുതകരമായ ഈ സമ്മാനത്തിന് കർത്താവിന് നന്ദിയെന്നും റെബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്നു. ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു.” റെബ കുറിച്ചു. നിരവധി പേരാണ് താരത്തിന്…
Read Moreജബൽപൂർ ബോട്ട് ദുരന്തം; വൈറലായ ഈ അമ്മയും കുഞ്ഞും ചിത്രം വ്യാജമോ യഥാർത്ഥമോ? അറിയാൻ വായിക്കാം
ജബൽപൂർ: മധ്യപ്രദേശിലെ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ അമ്മയും കുഞ്ഞും പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ മുങ്ങിമരിച്ചുവെന്ന വാർത്ത ഹൃദയഭേദകമാകുന്നു. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ മുങ്ങൽ വിദഗ്ധരാണ് വെള്ളത്തിനടിയിൽ കണ്ട നടുക്കുന്ന കാഴ്ച മാധ്യമങ്ങളുമായി പങ്കുവെച്ചത്. ജീവൻ പോകുമ്പോഴും തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ച അമ്മയുടെ സ്നേഹം നോവായി മാറുമ്പോഴും, ഈ സംഭവത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യം എന്ന അവകാശവാദത്തോടെ വ്യാപകമായി പ്രചരിച്ച ചിത്രം എഐ (നിർമ്മിത ബുദ്ധി) ഉപയോഗിച്ച്…
Read Moreനഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം ‘ഫ്രീ’യാക്കി ടെക്കികളുടെ പടയോട്ടം!
ബെംഗളൂരു: അവധി ദിനങ്ങൾ ഒത്തുവന്നാൽ ബെംഗളൂരു നഗരം ഒന്നടങ്കം യാത്രയിലായിരിക്കുമെന്നത് പുതിയ കാര്യമല്ല. എന്നാൽ ഇത്തവണത്തെ മെയ് മാസത്തെ ലോങ് വീക്കെൻഡിലെ യാത്രാത്തിരക്കും അതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു രസകരമായ കുറിപ്പും ഇപ്പോൾ വൈറലായിരിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിനെയും യാത്രാ ഭ്രാന്തിനെയും പരിഹസിച്ചുകൊണ്ടുള്ള ഒരു എക്സ് (ട്വിറ്റർ) ഉപയോക്താവിന്റെ കമന്റാണ് ചർച്ചയാകുന്നത്. സഞ്ജീവ് എന്ന ഉപയോക്താവ് ബെംഗളൂരു-മംഗളൂരു ഹൈവേയിലെ കിലോമീറ്ററുകളോളം നീളുന്ന വാഹനനിരയുടെ ദൃശ്യങ്ങൾ പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. നഗരത്തിന് പുറത്തേക്ക് ഒഴുകുന്ന വാഹനങ്ങളുടെ ഈ വീഡിയോയ്ക്ക് ‘അഭി’ എന്ന ഉപയോക്താവ് നൽകിയ മറുപടിയാണ്…
Read Moreപീനിയ ഫ്ലൈഓവർ വീണ്ടും അടക്കുന്നു: നാല് ദിവസം ഗതാഗത നിയന്ത്രണം; ബദൽ പാതകൾ അറിയാം
ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കും അന്തിമ ലോഡ് ടെസ്റ്റിംഗിനുമായി ബെംഗളൂരുവിലെ പീനിയ എലിവേറ്റഡ് ഫ്ലൈഓവർ നാല് ദിവസത്തേക്ക് അടച്ചിടുന്നു. മെയ് 5-ാം തീയതി പുലർച്ചെ 5 മണി മുതൽ മെയ് 8-ാം തീയതി രാവിലെ 11 മണി വരെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫ്ലൈഓവർ കേബിൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള നിർണ്ണായക ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഫ്ലൈഓവറിന്റെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണ്ണമായും തടഞ്ഞിട്ടുള്ളതിനാൽ വാഹനമോടിക്കുന്നവർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് നിർദ്ദേശിച്ചു. നേരത്തെ ഏപ്രിൽ 13…
Read Moreപൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
അലഹബാദ്: പൊതുസ്ഥലങ്ങൾ വലിയ തോതിലുള്ള മതപരമായ ഒത്തുചേരലുകൾക്കോ നിസ്കാരത്തിനോ ഉപയോഗിക്കുന്നത് ആർക്കും അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുസ്ഥലം എല്ലാവർക്കുമായി നിയമത്താൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണെന്നും, അവിടെ പ്രത്യേകമായ മതപരമായ ചടങ്ങുകൾ നടത്തുന്നത് ഗതാഗതത്തെയും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഗരിമ പ്രസാദ്, സരൾ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മതസ്വാതന്ത്ര്യം എന്നത് പരിധിയില്ലാത്ത അവകാശമല്ലെന്നും അത് ക്രമസമാധാനം, സദാചാരം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ അവകാശത്തെ ബാധിക്കുന്നിടത്ത് അവസാനിക്കുന്നു. ഉത്തരപ്രദേശിലെ സംഭാൽ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തിലെ…
Read More80,000 രൂപ വാങ്ങി നൽകുന്നത് പാറ്റയിട്ട ചോറ് കോഴിക്കറിയിൽ തൂവലും; മലയാളി നഴ്സിങ് വിദ്യാർത്ഥികളുടെ ദുരിതജീവിതം; നടുക്കുന്ന വിവരങ്ങൾ പുറത്ത്
ബെംഗളൂരു: മൈസൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വിളമ്പുന്നത് അങ്ങേയറ്റം വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന് കോഴിത്തൂവലും ചോരയും പാറ്റയെയും കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ വ്യാപകമായ പരാതി ഉയർന്നതോടെ കർണാടക സർക്കാർ മെസ് അടച്ചുപൂട്ടുകയും ബന്ധപ്പെട്ട കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മൈസൂരുവിലെ അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണമെത്തിക്കുന്ന ‘ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ്’ എന്ന ഏജൻസിക്കെതിരെയാണ് വിദ്യാർത്ഥികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഒരു മലയാളി തന്നെയാണ് ഈ ഏജൻസിയുടെ ഉടമ എന്നതും ശ്രദ്ധേയമാണ്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും…
Read Moreബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ
ബെംഗളൂരു: ഏപ്രിൽ 29 ബുധനാഴ്ച നഗരത്തിലുണ്ടായ കനത്ത മഴയിൽ ചർച്ച് സ്ട്രീറ്റിലെ പ്രശസ്തമായ ‘ദി ബുക്ക്‌വോം’ പുസ്തകശാലയ്ക്ക് വൻ നാശനഷ്ടം സംഭവിച്ചു. ഏകദേശം 4,000 മുതൽ 5,000 വരെ പുസ്തകങ്ങൾ മഴവെള്ളം കയറി നശിച്ചതായും ഇതിന് 14 ലക്ഷം രൂപയോളം മൂല്യം വരുമെന്നും പുസ്തകശാല അധികൃതർ അറിയിച്ചു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പുസ്തകങ്ങളുടെ ദൃശ്യങ്ങൾ പുസ്തകശാല തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ബാംഗ്ലൂരിലെ പുസ്തക മനുഷ്യൻ’ എന്നറിയപ്പെടുന്ന ഈ സ്ഥാപനം കഴിഞ്ഞ 28 വർഷമായി പ്രവർത്തിച്ചു വരികയാണ്. വേനൽക്കാല അവധിക്കാലത്തെ ബിസിനസ് ലക്ഷ്യമിട്ട് എത്തിച്ച പുതിയ പുസ്തകശേഖരമാണ്…
Read Moreബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും തുടരും; വിശദാംശങ്ങൾ
ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ ആലിപ്പഴ വർഷവും ഇടിമിന്നലോടു കൂടിയ മഴയും ജനജീവിതത്തെ സാരമായി ബാധിക്കുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ തുടരുമ്പോഴും ഉത്ത കർണാടകയിലെ കലബുറഗി, റായ്ച്ചൂർ ജില്ലകളിൽ താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുന്നത് കടുത്ത ഉഷ്ണതരംഗ ഭീഷണിയുയർത്തുന്നുണ്ട്. ഈ സാഹചര്യം അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി തുടരാനാണ് സാധ്യത. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ ഇടിമിന്നലോടു…
Read Moreആവേശം നിറച്ച് ‘പേട്രിയറ്റ്’; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
കൊച്ചി: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ആദ്യ ഷോകൾ കഴിയുമ്പോൾ ചിത്രത്തിന്റെ പ്രമേയം, മേക്കിംഗ്, അഭിനേതാക്കളുടെ പ്രകടനം എന്നിവയ്‌ക്കെല്ലാം അതിഗംഭീരമായ അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടി ഷോയും ലാലേട്ടന്റെ മാസ്സും ചിത്രത്തിന്റെ ആദ്യ പകുതി പൂർണ്ണമായും ഒരു ‘മമ്മൂട്ടി ഷോ’ ആണെന്നാണ് സിനിമാപ്രേമികൾ വിലയിരുത്തുന്നത്. അതിഗംഭീരമായ മേക്ക് ഓവറിലും പ്രകടനത്തിലും മമ്മൂട്ടി നിറഞ്ഞാടുമ്പോൾ, മോഹൻലാൽ എത്തുന്ന ഭാഗങ്ങൾ തിയേറ്ററുകളിൽ വൻ ഓളമാണ് സൃഷ്ടിക്കുന്നത്. ലാലേട്ടന്റെ കാമിയോ റോൾ സോഷ്യൽ…
Read More