തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല ; ബി. എസ് യെദിയൂരപ്പ

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. എൺപത് വയസായെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ബിജെപിയുടെ വളർച്ചയ്‌ക്കായി സംസ്ഥാനമൊട്ടാകെ താൻ സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

താൻ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ തന്നെ ക്ഷണിച്ചിരുന്നു. കർണാടകയിൽ അധികാരം, പദവി, ബഹുമാനം എന്നിങ്ങനെ എല്ലാം പാർട്ടി തനിക്ക് നൽകി. ഇനി പാർട്ടിക്ക് അത് മടക്കി നൽകുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അതിനാൽ താൻ സംസ്ഥാനമൊട്ടാകെ യാത്രയ്‌ക്കൊരുങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts