തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല ; ബി. എസ് യെദിയൂരപ്പ

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. എൺപത് വയസായെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ബിജെപിയുടെ വളർച്ചയ്‌ക്കായി സംസ്ഥാനമൊട്ടാകെ താൻ സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ തന്നെ ക്ഷണിച്ചിരുന്നു. കർണാടകയിൽ അധികാരം, പദവി, ബഹുമാനം എന്നിങ്ങനെ എല്ലാം പാർട്ടി തനിക്ക് നൽകി. ഇനി പാർട്ടിക്ക് അത് മടക്കി നൽകുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അതിനാൽ താൻ സംസ്ഥാനമൊട്ടാകെ യാത്രയ്‌ക്കൊരുങ്ങുമെന്നും യെദിയൂരപ്പ…

Read More

അഴിമതി കേസിൽ യെദ്യൂരപ്പയ്ക്കും മകനുനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: അഴിമതി കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും മകൻ വിജയേന്ദ്രക്കും എതിരെ ലോകായുക്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമം, വഞ്ചനയ്ക്കും കൊള്ളയടിക്കും ഉള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ എന്നിവപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2019-21 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ ടെൻഡർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് യെദ്യൂരപ്പയ്ക്കും മകനും എതിരെ സാമൂഹ്യ പ്രവർത്തകൻ ടി ജെ എബ്രഹാം ആണ് പരാതി നൽകിയത് . ഗവർണർ മുൻകൂർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് പരാതി തള്ളാൻ…

Read More

യെദ്യൂരപ്പക്കെതിരായ അഴിമതി ആരോപണം, ഹർജി വീണ്ടും പരിഗണിക്കും

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പിനെതിരായ അഴിമതിയാരോപണ കേസിൽ ഹർജി വീണ്ടും പരിഗണിക്കാൻ കർണാടക ഹൈക്കോടതിയുടെ നിർദ്ദേശം. യെദ്യൂരപ്പിനെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി കരാറുകൾ നൽകിയതിന് പകരമായി രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും മറ്റ് ഷെൽ കമ്പനികളിൽ നിന്നും യെദ്യൂരപ്പ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ ടിജെ എബ്രഹാമാണ് ഹർജി നൽകിയത്. യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്ര, ചെറുമകൻ ശശിദർ മാറാടി, മകൾ സഞ്ജയ് ശ്രീ, ചന്ദ്രകാന്ത്…

Read More

അടുത്ത രാഷ്ട്രപതി ആര്? സാധ്യത പട്ടികയിൽ യെദ്യൂരപ്പയും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടതിന് പിന്നാലെ രാജ്യം രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് നീങ്ങുകയാണ്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ജൂലൈ പകുതിയോടെ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. പുതിയ രാഷ്ട്രപതി ആരാകുമെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ അണിയറയില്‍ സജീവമായിക്കഴിഞ്ഞു. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ പേരിന് തന്നെയാണ് മുന്‍ഗണന. ഉപരാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിജെപി തൃപ്തരാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂയൂരപ്പയുടെതാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേര്. ബി…

Read More

കർണാടകയിൽ കൊല്ലപ്പെട്ട ഹർഷ യുടെ കുടുംബത്തിന് 25 ലക്ഷം നൽകി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കൊല്ലപ്പെട്ട ബജ്റംഗദൾ ഹർഷ യുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷത്തിന്റെ ചെക്ക് നേരിട്ടത്തി നൽകി. ഈ പ്രദേശത്തെ ഞങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഹർഷ പ്രശ്നങ്ങൾക്കോ കലഹങ്ങൾക്കോ പോകാതെ ജന സഹകരണത്തോടെ വളർന്നു വരുന്ന ഹിന്ദു നേതാവായിരുന്നു ഹർഷ. ഇത് സഹിക്കാൻ പറ്റാത്ത ചില ജനദ്രോഹികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ വേദന സഹിക്കാനുള്ള കഴിവ് ഹർഷയുടെ കുടുംബത്തിന് ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
Click Here to Follow Us