ടൂറിസ്റ്റ് ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 6 വയസുകാരൻ മരിച്ചു; 29 പേർക്ക് പരിക്ക്

ബെംഗളൂരു : താലൂക്കിലെ പ്രസിദ്ധമായ ദത്തപീഠത്തിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 വയസുകാരൻ മരിച്ചു.

29 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കമംഗളൂരു ദത്തപീഠം-മാണിക്യധാര റൂട്ടിൽ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

തുമകൂർ ജില്ലയിലെ ഷിറ താലൂക്കിൽ നിന്നുള്ള വിനോദസഞ്ചാരികൾ മാണിക്യധാര,

ദത്തപീഠം, മുല്ലയനഗിരി എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയിരുന്നു.

ഇതിനിടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ മുഹമ്മദ് സവാസ് എന്ന ആറുവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു.

ദത്തപീഠത്തിന് സമീപം മാണിക്യറയിൽ നിന്ന് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts