അഴിമതി കേസിൽ യെദ്യൂരപ്പയ്ക്കും മകനുനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: അഴിമതി കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും മകൻ വിജയേന്ദ്രക്കും എതിരെ ലോകായുക്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമം, വഞ്ചനയ്ക്കും കൊള്ളയടിക്കും ഉള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ എന്നിവപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2019-21 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ ടെൻഡർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് യെദ്യൂരപ്പയ്ക്കും മകനും എതിരെ സാമൂഹ്യ പ്രവർത്തകൻ ടി ജെ എബ്രഹാം ആണ് പരാതി നൽകിയത് .

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ഗവർണർ മുൻകൂർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് പരാതി തള്ളാൻ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്‌ത് ടി ജെ എബ്രഹാം ഹൈക്കോടതിയെ സമീപിച്ചു. പുനപരിശോധിക്കാൻ പ്രത്യേക കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഹൈക്കോടതി നടപടിയെ തുടർന്ന് പ്രത്യേക കോടതി ലോകായുക്തയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ലോകായുക്ത പൊലീസ് യെദ്യൂരപ്പയ്ക്കും മകനുമെതിരെ എഫ്‌ഐആർ പിന്നാലെ രജിസ്റ്റർ ചെയ്‌തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts