രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഐ.എന്‍.എസ് ഗരുഡയില്‍ എത്തും തുടര്‍ന്ന് ഇന്‍ഡ്യന്‍ നേവിയുടെ വിവിധ പരിപടികളില്‍ രാഷ്ട്രപതി പങ്കെടുക്കും. മാര്‍ച്ച്‌ 17 വെള്ളിയാഴ്ച്ച രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാര്‍ച്ച്‌ 18 ന് രാവിലെ കന്യാകുമാരി സന്ദര്‍ശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക്…

Read More

രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് മുതൽ രണ്ട് ദിവസത്തെ കർണാടക സന്ദർശനം നടത്തും

ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് സന്ദർശനം നടത്തും. സന്ദർശന വേളയിൽ ബെംഗളൂരുവിലെ പൗര സ്വീകരണവും ചാമുണ്ഡി ഹിൽസിലെ മൈസൂരു ദസറ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവും ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്ന് രാഷ്ട്രപതിഭവൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിൽ ദ്രൗപതി മുർമുവിന്റെ ആദ്യ സന്ദർശനമാണിത് എന്നും പ്രസ്താവനയിൽ പറയുന്നു. ജൂലൈ 25 ന് പ്രസിഡന്റായി സ്ഥാനമേറ്റ മുർമു, ഈ മാസം ആദ്യം എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് പോയിരുന്നു. പ്രസിഡന്റായി കർണാടകയിലെ…

Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ

ന്യൂഡൽഹി : പാര്‍ലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പര്‍ മുറിയില്‍ ഇന്ന് രാവിലെ 11 മണിയോടുകൂടി വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം ആകുമ്പോഴേക്കും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം, , ഇന്ത്യയുടെ സര്‍വ്വസൈന്യാധിപ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണെന്ന് പ്രഖ്യാപിക്കും. ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ കണ്ടെത്താനായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും, പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത്‌ സിന്‍ഹയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ദ്രൗപദി മുര്‍മു ഗോത്രവര്‍ഗ്ഗക്കാരിയാണ്. വോട്ട് മൂല്യം കണക്കിലെടുക്കുമ്പോള്‍ ഇവര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Read More

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇന്ന് 

ശ്രീലങ്ക: പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ഇന്ന്. പാർലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത്. ആക്റ്റിംഗ് പ്രസിഡണ്ട് റനിൽ വിക്രമസിംഗേ ഉൾപ്പെടെമൂന്ന് പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചു കഴിഞ്ഞാൽ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകർ. പാർലമെന്റിൽ രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. റനിൽ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുൻ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാർട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സര രംഗത്ത് ഉള്ളത്. അവസാന നിമിഷം പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ നാമനിർദേശ പത്രിക…

Read More

ദ്രൗപദി മുര്‍മൂവിന് വിജയം ഉറപ്പെന്ന് കർണാടക സർക്കാർ 

ബെംഗളൂരു: രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മൂവിന് വിജയം ഉറപ്പാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്‍ഡിഎയുടെ മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും മുര്‍മൂവിന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു . കര്‍ണ്ണാടക നിയമസഭ മന്ദിരത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എന്‍‌ഡി‌എയും അതിന്റെ സഖ്യകക്ഷികളും മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്ളവരും തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മ്മൂവിന് വോട്ട് രേഖപ്പെടുത്തും. വളരെ കൃത്യമായ കാഴ്ചപ്പാടുള്ള സ്ത്രീയായതിനാലും വനവാസി ജനവിഭാ​ഗത്തില്‍ നിന്ന് വിജയിച്ച്‌ വന്നിട്ടുള്ള സ്ത്രീയായതിനാലും പ്രതിപക്ഷ പാര്‍ട്ടികളില്‍…

Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ, വിജയ പ്രതീക്ഷയിൽ എൻഡിഎ

ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുര്‍മു വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൻഡിഎ. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും അവസാന വട്ട കൂടിക്കാഴ്ചകളിലാണ്. ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചു. ശിവസേന, ജെ.എം.എം,എസ്.ബിഎസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ…

Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; മാത്യു ടി തോമസ് ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും 

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെ ഡി എസ് സംസ്ഥാന ഘടകത്തിന്റെ നിലപാട് നാളെ പ്രഖ്യാപിക്കും. വിഷയത്തിൽ പാർട്ടിയുടെ സംസ്ഥാന നേതാവ് മാത്യു ടി തോമസ് അഖിലേന്ത്യാ അധ്യക്ഷൻ ദേവഗൗഡയുമായി ചർച്ച നടത്തും. അദ്ദേഹം ഇന്ന് ബെംഗളൂരുവിൽ എത്തും. ഗൗഡയുമായുള്ള ചർച്ചക്കു ശേഷമാണ് നിലപാട് അറിയിക്കുക. ജെ ഡി എസ് ദേശീയ ഘടകം എൻ ഡി എ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മാത്യു ടി തോമസ്, ദേവഗൗഡയെ കാണാനൊരുങ്ങുന്നത്. എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണക്കുന്നതിനെ സംസ്ഥാന ഘടകം…

Read More

ഇസ്‌കോൺ ശ്രീ രാജാധിരാജ ഗോവിന്ദ ക്ഷേത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ചു

ബെംഗളൂരു: വൈകുണ്ഠ മലനിരകളിൽ നിർമ്മിച്ച ഇസ്‌കോൺ ശ്രീ രാജാധിരാജ ഗോവിന്ദ ക്ഷേത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ചു. ഈ ക്ഷേത്രവും അതിന്റെ പ്രധാന പ്രതിഷ്ഠയും ആന്ധ്രാപ്രദേശിലെ വെങ്കിടേശ്വര ഭഗവാന്റെ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ പകർപ്പാണ്. രാഷ്ട്രപതി ക്ഷേത്രത്തിന്റെ ദിവ്യമായ അന്തരീക്ഷത്തെയും അതിന്റെ വാസ്തുവിദ്യയെയും അഭിനന്ദിച്ചകൊണ്ട് ലോകാർപൺ ചടങ്ങിന് ശേഷം രാഷ്ട്രപതി സംസാരിച്ചു. ക്ഷേത്രങ്ങൾ ഹിന്ദുമതത്തിന്റെ പ്രധാന പ്രതീകങ്ങളാണെന്ന് പറഞ്ഞ കോവിന്ദ്, പ്രകമ്പനങ്ങളുടെയും ഊർജ്ജത്തിന്റെയും ഭക്തി സാന്നിദ്ധ്യത്തിന്റെയും രൂപത്തിലുള്ള ദൈവിക സാന്നിധ്യമുള്ള പുണ്യസ്ഥലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളേക്കാൾ വളരെ കൂടുതലാണ് ക്ഷേത്രങ്ങളെന്നും കല, വാസ്തുവിദ്യ, പാരമ്പര്യം,…

Read More

രാജ്യ സുരക്ഷയ്ക്കായി കൂടുതൽ വനിതകൾ എത്തും ; രാഷ്‌ട്രപതി

ബെംഗളൂരു: രാഷ്ട്രീയ മിലിറ്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കൂടുതൽ വനിതകൾ സൈനിക വിഭാഗങ്ങളുടെ ഭാഗമാവുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇനിയും നിരവധി സ്ത്രീകൾ രാജ്യ സുരക്ഷയ്ക്കായി പോർമുഖത്ത് അണിനിരക്കുമെന്നും  രാഷ്ട്രപതി ഉദ്ഘാടന ചടങ്ങിനിടെ പറഞ്ഞു. കരസേന എവിയേഷൻ കോറിലെ ആദ്യ പോർ വൈമാനിക ക്യാപ്റ്റൻ അഭിലാഷ ബറാക്കിന്റെ പേര് എടുത്തു പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ സംസാരം. എല്ലാ രാഷ്ട്രീയ മിലിറ്ററി സ്കൂളുകളിലും ഈ വർഷം മുതൽ പെൺകുട്ടികൾക്ക് പ്രവേശനം ലഭിക്കുമെന്നും നാഷണൽ ഡിഫെൻസ് അക്കാദമിയുടെ വാതിൽ അവർക്കു  മുന്നിൽ…

Read More

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്, തിയ്യതി പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർഥികളിൽ അവ്യക്തത തുടരുന്നു 

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി ഇന്നലെ പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ഥികളാരെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഭരണമുന്നണിയായ എന്‍ഡിഎയോ പ്രതിപക്ഷമോ ആരുടെയും പേര് ഇതുവരെയും നിര്‍ദേശിച്ചിട്ടില്ല. ടിആര്‍എസ് പോലുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഹകരിക്കാത്തതിനാല്‍ പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം. എന്‍ഡിഎ സ്ഥാനാര്‍ഥിയെ നരേന്ദ്ര മോദിയും അമിത് ഷായും കൂടിയാലോചിച്ചാകും പ്രഖ്യാപിക്കുക. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി എംഎല്‍എമാരുടെ എണ്ണം കുറഞ്ഞതിനാല്‍ എന്‍ഡിഎയ്ക്ക് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാകില്ല. വൈഎസ്‌ആര്‍സിപി, ബിജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണവേണം ജയിക്കാൻ. ഇലക്ടറല്‍ കോളേജില്‍ എന്‍ഡിഎയ്ക്ക് 48.9 ശതമാനം വോട്ടുണ്ട്. പ്രതിപക്ഷ പാര്‍ടികള്‍ക്കെല്ലാമായി 51.1 ശതമാനം.…

Read More
Click Here to Follow Us