രാജ്യ സുരക്ഷയ്ക്കായി കൂടുതൽ വനിതകൾ എത്തും ; രാഷ്‌ട്രപതി

ബെംഗളൂരു: രാഷ്ട്രീയ മിലിറ്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കൂടുതൽ വനിതകൾ സൈനിക വിഭാഗങ്ങളുടെ ഭാഗമാവുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഇനിയും നിരവധി സ്ത്രീകൾ രാജ്യ സുരക്ഷയ്ക്കായി പോർമുഖത്ത് അണിനിരക്കുമെന്നും  രാഷ്ട്രപതി ഉദ്ഘാടന ചടങ്ങിനിടെ പറഞ്ഞു. കരസേന എവിയേഷൻ കോറിലെ ആദ്യ പോർ വൈമാനിക ക്യാപ്റ്റൻ അഭിലാഷ ബറാക്കിന്റെ പേര് എടുത്തു പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ സംസാരം.

  ഏപ്രില്‍ 1 മുതല്‍ എടിഎമ്മില്‍ കളി മാറും! പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക; പുതിയ നിയമങ്ങൾ ഇങ്ങനെ

എല്ലാ രാഷ്ട്രീയ മിലിറ്ററി സ്കൂളുകളിലും ഈ വർഷം മുതൽ പെൺകുട്ടികൾക്ക് പ്രവേശനം ലഭിക്കുമെന്നും നാഷണൽ ഡിഫെൻസ് അക്കാദമിയുടെ വാതിൽ അവർക്കു  മുന്നിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തുടങ്ങിയവർ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; ഇൻസ്പെക്ടർക്കെതിരെ അന്വേഷണം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us