തൊഴിൽ വാഗ്ദാന തട്ടിപ്പിൽ കുടുങ്ങി മലയാളികളടക്കം നിരവധി പേർ

ബെംഗളൂരു: ഓൺലൈൻ ആപ് ഉപയോഗിച്ച് നഗരത്തിൽ വ്യാപകമായി തൊഴിൽ തട്ടിപ്പ് നടത്തി പണം തട്ടിയെടുത്തതായി പരാതി. പ്രമുഖ ഇ – കോമേഴ്‌സ് കമ്പനികളുടെ പാക്കിങ് യൂണിറ്റിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പണം തട്ടിയത്. റിക്രൂട്ടിങ് ഫീ ഇനത്തിൽ ആളുകളിൽ നിന്നും 2000 മുതൽ 3000 രൂപ വരെ ഇവർ ഈടാക്കിയിട്ടുണ്ട്.

  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.

എസ്എസ്എൽസി, പ്ലസ് ടു യോഗ്യത കാണിച്ച് 16000 മുതൽ 20000 വരെ ശമ്പളം, താമസം, ഭക്ഷണം സൗജന്യം എന്നിവ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.

മാസങ്ങൾക്ക് മുൻപ് ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പരാതികളുടെ എണ്ണം കൂടിയതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോണി ജോണി യെസ് പപ്പാ'... ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us