മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആലുവ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ എടത്തല എടുക്കാട്ടിൽ വീട്ടിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ ഷഹദ് ആണ് മരിച്ചത്.

ഹെബ്ബഗോഡി ഒലിമംഗലയിലെ താമസ സ്ഥലത്താണ് 2 ദിവസം പഴക്കമുള്ള ഷഹദിന്റെ മൃതദേഹം കണ്ടെത്തിയത്.

ഈ മാസം 9 മുതൽ ഷഹദുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം...

ഹൈദരാബാദ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ആണ് ഷഹദ് ജോലി ചെയ്യുന്നത്. നാട്ടിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്ര മധ്യേ ബെംഗളൂരുവിൽ മുൻപ് സുഹൃത്തുക്കൾ താമസിച്ച റൂമിൽ തങ്ങുകയായിരുന്നു. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

മൃതദേഹം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിൽ എത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts