നഗരത്തിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും

ബെംഗളൂരു: കോൺഗ്രസ്‌ റാലിയുടെയും രാഷ്‌ട്രപതിയുടെ സന്ദർശനത്തെയും തുടർന്ന് ഇന്നലെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി.

രാഹുൽ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കർണാടക പിസിസിയുടെ നേതൃത്വത്തിൽ ഇന്നലെ ശാന്തിനഗറിലെ ഇഡി മേഖലയിൽ പ്രതിഷേധം നടന്നിരുന്നു. മടിവാളയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച്‌ ലാൽബാഗിന് സമീപം പോലീസ് തടഞ്ഞതോടെയാണ് ഹൊസൂർ റോഡിലൂടെയുള്ള ഗതാഗതം മുഴുവനായി തടസപ്പെട്ടത്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

2 ദിവസത്തെ സന്ദർശനത്തിനായി നഗരത്തിൽ എത്തിയ രാഷ്‌ട്രപതിയുടെ വാഹനം കടന്നു പോകുന്നതിനായി എച്ച്എഎൽ വിമാനത്താവളം മുതൽ രാജ്ഭവൻ വരെയുള്ള റോഡുകളിൽ രാവിലെ 10 മണി മുതൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഈ നിയന്ത്രണം ഇന്നും തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts