നഗരത്തിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും

ബെംഗളൂരു: കോൺഗ്രസ്‌ റാലിയുടെയും രാഷ്‌ട്രപതിയുടെ സന്ദർശനത്തെയും തുടർന്ന് ഇന്നലെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി. രാഹുൽ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കർണാടക പിസിസിയുടെ നേതൃത്വത്തിൽ ഇന്നലെ ശാന്തിനഗറിലെ ഇഡി മേഖലയിൽ പ്രതിഷേധം നടന്നിരുന്നു. മടിവാളയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച്‌ ലാൽബാഗിന് സമീപം പോലീസ് തടഞ്ഞതോടെയാണ് ഹൊസൂർ റോഡിലൂടെയുള്ള ഗതാഗതം മുഴുവനായി തടസപ്പെട്ടത്. 2 ദിവസത്തെ സന്ദർശനത്തിനായി നഗരത്തിൽ എത്തിയ രാഷ്‌ട്രപതിയുടെ വാഹനം കടന്നു പോകുന്നതിനായി എച്ച്എഎൽ വിമാനത്താവളം മുതൽ രാജ്ഭവൻ വരെയുള്ള റോഡുകളിൽ രാവിലെ 10 മണി മുതൽ നിയന്ത്രണങ്ങൾ…

Read More

ട്രെയിൻ സർവീസുകൾ കൂടുന്നതോടെ കെആർ പുരം മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമാകും

ബെംഗളൂരു: കൂടുതൽ ട്രെയിൻ സർവീസുകൾ ബയ്യപ്പനഹള്ളി ടെർമിനലിലേക്ക് മാറുന്നതോടെ ഇവിടെയുള്ള റോഡുകൾ വീതികൂട്ടിയില്ലെങ്കിൽ കെആർ പുരം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്. ബാനസവാടി മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾ മാരുതിസേവ നഗറിലെ മേൽപാലത്തിൽ നിന്ന് ടെർമിനലിലേക്ക് വരുന്ന ഭാഗത്തെ വീതികുറവാണ് കുരുക്ക് രൂക്ഷമാകുന്നത്. ഇന്ദിരാനഗർ, സ്വാമി വിവേകാനന്ദ റോഡ് എന്നിവിടങ്ങളിൽ നിന്ന് ഓൾഡ് മദ്രാസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ ജീവനഹള്ളി മേൽപാലം വഴിയാണ് ടെർമിനലിലെത്തുന്നത്. ഓൾഡ് മദ്രാസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്.

Read More
Click Here to Follow Us