പ്രജ്വൽ രേവണ്ണയെ പിടികൂടിയതും ചോദ്യം ചെയ്യുന്നതും വനിതാ ഉദ്യോഗസ്ഥർ; സ്ത്രീകളുടെ അധികാരം അറിയിക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി 

ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തില്‍ ഉള്‍പ്പെട്ട പ്രജ്വല്‍ രേവണ്ണ ഒളിവു ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അറസ്റ്റ് ചെയ്തത് വനിതാ പോലീസ് ഉദ്യോഗസ്ഥർ.

പുലർച്ചെ 12:48 ന് ലുഫ്താൻസ വിമാനം മ്യൂണിക്കില്‍ നിന്നും ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത് വനിത പോലീസ് ഉദ്യോഗസ്ഥരാണ്‌.

ലൈംഗിക പീഡന വിവാദത്തില്‍ ഉള്‍പ്പെട്ട പ്രജ്വല്‍ രേവണ്ണ 34 ദിവസത്തെ ഒളിവു ജീവിതത്തിനുശേഷമാണ് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.

  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും

ഐപിഎസ്സുകാരായ സുമൻ ഡി പെന്നെക്കർ, സീമ ലഡ്‌കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത്.

പ്രജ്വലിന്റെ കുറ്റകൃത്യങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ആയിരുന്നെന്നും സ്ത്രീകളുടെ അധികാരം അറിയിക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിട്ടതെന്നും പ്രജ്വലിനെ വൈദ്യ പരിശോധനയ്‌ക്കായി കൊണ്ടുപോയതും ചോദ്യം ചെയ്യുന്നതും വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് എന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകർത്തിയ ഫോണുകള്‍ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.

ദൃശ്യങ്ങള്‍ പകർത്തിയ ഫോണുകള്‍ പ്രജ്വല്‍ നശിപ്പിച്ചു എന്നാണ് പോലീസ് സംശയിക്കുന്നത്.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

ഇയാളില്‍ നിന്ന് രണ്ട് ഫോണുകള്‍ പിടിച്ചെടുത്തു എങ്കിലും ദൃശ്യങ്ങള്‍ പകർത്താൻ ഉപയോഗിച്ചവയല്ല ഈ രണ്ടു ഫോണുകളും എന്നാണ് വിവരം.

ദൃശ്യങ്ങള്‍ പകർത്താൻ പ്രജ്വല്‍ ഉപയോഗിച്ച ഫോണുകള്‍ നശിപ്പിച്ചെന്ന് തെളിയുന്ന പക്ഷം കേസെടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts