സവര്‍ക്കറിനെ കുറിച്ച് ഫേസ്ബുക്കിൽ അപകീര്‍ത്തികരമായ കമന്റ്‌ ഇട്ടു; ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: സവര്‍ക്കറിനെ കുറിച്ച്‌ ഫേസ്ബുക്ക് സ്റ്റോറിയില്‍ അപകീര്‍ത്തികരമായ കമന്റ് ഇട്ടെന്ന് ആരോപിച്ച്‌ കൊപ്പളില്‍ നിന്നുള്ള ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.

‘സവര്‍ക്കര്‍ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി’ എന്ന അടിക്കുറിപ്പോടെ സ്റ്റോറി പോസ്റ്റ് ചെയ്തതിന് ‘ടിപ്പു’ എന്ന് ഫെയ്സ്ബുക്കില്‍ പേരുള്ള ഹുസയ്ന്‍ സാബിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

ഹുസയ്നെതിരെ സെക്ഷന്‍ 505 (2) (രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ഒരു പ്രവൃത്തിയുടെ പേരില്‍ പൊതു ദ്രോഹം നടത്തിയ പ്രസ്താവനകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവിലെ യെലഹങ്കയില്‍ സവര്‍ക്കറുടെ പേരിലുള്ള മേല്‍പ്പാലത്തിലെ സൈന്‍ ബോര്‍ഡില്‍ കറുത്ത മഷി പുരട്ടിയിരുന്നു.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) അംഗങ്ങള്‍ സൈന്‍ ബോര്‍ഡ് വികൃതമാക്കിയെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts