കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എസ്.ഐ. അറസ്റ്റിൽ

ബെംഗളൂരു : മൈസൂരുവിൽ വനിതാ പോലീസ് സബ് ഇൻസ്പെക്ടറെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് പിടികൂടി. കുവെംപുനഗർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. രാധയാണ് അറസ്റ്റിലായത്.

കരാറുകാരനായ കെ.ബി. മഹേഷിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത പോലീസെത്തി അറസ്റ്റുചെയ്തത്.

രാധ രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായുള്ള പരാതിയുമായി മഹേഷ് നേരത്തേ ലോകായുക്ത പോലീസിനെ സമീപിച്ചിരുന്നുവെന്ന് ലോകായുക്ത എസ്.പി. പറഞ്ഞതായാണ് റിപ്പോർട്ട്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തു രേഖകളും എ.ടി.എം. കാർഡ് ഉൾപ്പെടെയുള്ള സാധനങ്ങളും വിട്ടുകിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

മഹേഷിന്റെ പരാതിയെത്തുടർന്ന് ലോകായുക്ത പോലീസ് കുവെംപുനഗർ സ്റ്റേഷനിലെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts