അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു; പ്രജ്വൽ രേവണ്ണയുടെ അമ്മയ്ക്ക് പോലീസ് നോട്ടീസ് 

prajwal mom

ബെംഗളൂരു: ലൈംഗിക അതിക്രമ കേസില്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായതിന് പിന്നാലെ അമ്മ ഭവാനി രേവണ്ണക്കും പോലീസ് നോട്ടീസ്.

ശനിയാഴ്ച ഹാസനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

പീഡനക്കേസിലെ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്‍റെ പിതാവ് എച്ച്‌.ഡി.രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തിയെന്നാണ് അതിജീവിത മൊഴി നല്‍കിയത്.

അതേസമയം കേസില്‍ അറസ്റ്റുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് ഭവാനി രേവണ്ണ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts