എച്ച് ഡി രേവണ്ണയുടെ ഇടക്കാല ജാമ്യം കോടതി റദ്ദാക്കി 

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ പിതാവുമായ എച്ച്‌ ഡി രേവണ്ണയ്ക്ക് തിരിച്ചടി.

ജാമ്യം അനുവദിച്ചുള്ള പ്രത്യേക കോടതി ഉത്തരവില്‍ തെറ്റുകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എച്ച്‌ ഡി രേവണ്ണയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു.

എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതിയുടെ നിർദേശം.

ഇത്രയും സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കുന്നത് ഇരകളെ ഭയപ്പെടുത്തുമെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവിലെ നിയമ വ്യാഖ്യാനത്തില്‍ അപാകതയുണ്ടെന്നാണ് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചത്.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഹർജിയില്‍ എച്ച്‌ ഡി രേവണ്ണയ്ക്ക് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അടിയന്തര നോട്ടീസ് അയച്ചു.

ഇരയെ തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് രേവണ്ണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രേവണ്ണ ഹർജി നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഇരയെ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ നാളെ ഹാസനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന്‍റെ അമ്മ ഭവാനി രേവണ്ണയ്ക്ക് എസ്‌ഐടി നോട്ടീസ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts