ട്രാഫിക് നിയമലംഘനം; പിഴ ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം 

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസ് നൽകുന്ന ചലാൻ നോട്ടിസിൽ ഡിജിറ്റലായി പണമടയ്ക്കാൻ ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തി. മാർച്ച്‌ 1 മുതൽ ഉടമകളുടെ മേൽവിലാസത്തിലേക്ക് അയക്കുന്ന നോട്ടീസുകളിലാണ് ക്യൂ ആർ കോഡ് ഉണ്ടാവുക. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നിയമലംഘനം നടത്തിയതിന്റെ ചിത്രങ്ങളും ലഭിക്കും. മുൻപ് ചലാൻ നോട്ടീസിൽ ലഭിച്ചു കഴിഞ്ഞാൽ നേരിട്ട് മാത്രമേ പിഴ അടക്കാൻ സാധിച്ചിരുന്നുള്ളൂ. ട്രാഫിക് പോലീസിന്റെ എൻഫോഴ്സ്മെന്റ് ഓട്ടോമേഷൻ സെന്ററാണ് ചലാൻ നോട്ടീസിൽ ക്യൂ ആർ കോഡ് ഒരുക്കുന്നത്.

Read More

ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനമായി നൽകി ട്രാഫിക് പോലീസ് 

ചെന്നൈ: റോഡ് നിയമങ്ങൾ പാലിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി…

Read More

പിഴ അടച്ചില്ലെങ്കിൽ ട്രാഫിക് പോലീസ് വീട്ടിൽ എത്തും

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ പിഴ അടയ്ക്കാത്തവരുടെ വീടുകളിൽ നേരിട്ടെത്തി പണം ഈടാക്കാനുള്ള ദൗത്യം ഊർജിതമാക്കി ട്രാഫിക് പോലീസ്. 10 ദിവസത്തിനിടെ 2861 കേസുകളിലായി 50000 രൂപയോളം ലഭിച്ചതായി ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ എം. എൻ അനുചേദ് പറഞ്ഞു. പണം തരാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ നിയമലംഘനങ്ങളിൽ പിടിയിലായിട്ടും പിഴ അടക്കാൻ തയ്യാറാകാത്തവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

Read More

ഗതാഗത നിയമലംഘനങ്ങൾക്ക് എസ്എംഎസ് മുന്നറിയിപ്പ് ഉടൻ 

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ നിമിഷങ്ങൾക്കകം എസ്എംഎസ് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം ഏർപെടുത്തുമെന്ന് പോലീസ്. നിയമ ലംഘനം എഐ ക്യാമറകളിൽ ശ്രദ്ധയിൽ പെട്ട ഉടനെ വാഹന ഉടമകളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചതായി എഡിജിപി അലോക് കുമാർ അറിയിച്ചു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കുന്നതോടെ മൈസൂരു-ബെംഗളൂരു എക്സ്പ്രസ്സ്‌ വേയിലും ഇത് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

Read More

നഗരത്തിലെ ട്രാഫിക് ബ്ലോക്കിനെ ട്രോളി രണ്ടര വയസുകാരൻ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. പല സ്ഥലങ്ങളിൽ നിന്നായി ഒരുപാട് പേർ ഈ നഗരത്തിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവിടുത്തെ നിരത്തുകള്‍ എപ്പോഴും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും.. നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത് സാധാരണമാണ്. എന്നാല്‍ ഒരുകൊച്ചുകുട്ടിയുടെ പ്രവൃത്തി ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയാക്കിയിരിക്കുന്നു. പവന്‍ ഭട്ട് എന്നയാള്‍ എക്‌സില്‍ പങ്കുവച്ച ചിത്രത്തിലാണ് ഇക്കാര്യമുള്ളത്. ചിത്രത്തില്‍ കുറച്ച്‌ കളിപ്പാട്ടങ്ങള്‍ നിരനിരയായി വച്ചിരിക്കുന്നത് കാണാം. അടിക്കുറിപ്പിൽ പവന്‍റെ അനന്തരവനാണ് ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ നിരത്തിവച്ചിരിക്കുന്നത്. നഗരത്തിലെ നിരത്തിനെയാണത്രെ ആ രണ്ടര വയസുകാരന്‍ ട്രോളിയത്.…

Read More

പ്രധാനമന്ത്രി നാളെ നഗരത്തിൽ; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ…

ബെംഗളൂരു: പ്രധാനമന്ത്രി നാളെ ബെംഗളൂരുവിൽ. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളി എയ്‌റോസ്‌പേസ് പാർക്കിൽ പുതിയ അത്യാധുനിക ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ കാമ്പസ് ഉദ്ഘാടനം ചെയ്യും. അതിനാൽ, നഗരത്തിലെ ചില ട്രാഫിക് റൂട്ടുകളിൽ ചില മാറ്റങ്ങൾ വരുത്താൻ സിറ്റി ട്രാഫിക് പോലീസ് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നാളെ ഉച്ചയ്ക്ക് 2:10 ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ ഹെന്നൂർ- ബാഗളൂർ റോഡ് ഉൾപ്പെടെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ചില റോഡുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8…

Read More

പുതുവത്സരാഘോഷം; ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.. അറിയാം വിശദാംശങ്ങൾ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്‌സ് റോഡ്, എന്നിവിടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും വൻതോതിൽ തടിച്ചുകൂടുമെന്നതിനാൽ ചില നിർദേശങ്ങളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിതമായ സ്ഥലങ്ങൾ * ഡിസംബർ 31 ന് വൈകുന്നേരം 4 മുതൽ ജനുവരി 1 ന് പുലർച്ചെ 3 വരെ എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോ ഹാളിന് സമീപം റസിഡൻസി റോഡ് ജംഗ്ഷൻ വരെ. ബ്രിഗേഡ് റോഡിൽ, കാവേരി എംപോറിയം ജംഗ്ഷൻ…

Read More

ദസറ; മൈസൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം

ബംഗളൂരു: ദസറയുടെ ഭാഗമായി മൈസൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് മുതൽ ഈ മാസം 24 വരെ പാർക്കിംഗ്, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണം.

Read More

നിങ്ങൾ അനാവശ്യമായി ഹോൺ മുഴക്കാറുണ്ടോ? കാറിന് പിന്നിലെ സ്റ്റിക്കർ വൈറൽ 

ബെംഗളൂരു: രാജ്യത്തെ തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബാംഗുളൂരു. പ്രതിദിനം ഇവിടെ അനുഭവപ്പെടുന്ന ഗതാഗത പ്രശ്നങ്ങളും മറ്റ് കോലാഹലങ്ങളും പലപ്പോഴും സഹിക്കുന്നതിലും അപ്പുറമാണ്. ട്രാഫിക് നിയമ ലംഘനങ്ങളും ശബ്‌ദമലിനീകരണ പ്രശ്നങ്ങളും ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യാവസ്ഥ. വാഹനങ്ങൾ ഓടിക്കുമ്പോൾ ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ മുഴക്കുന്നവരാണ് ഒട്ടുമിക്കവരും. ഇത് കാൽനടയാത്രക്കാർക്കും മറ്റുളളവർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ വാഹനങ്ങൾ ഓടിക്കുന്നവർ ശ്രമിക്കുന്നില്ല. എന്നാൽ അതിന് മറുപടിയായി ഹാസ്യരൂപത്തിലുളള ഒരു എക്സ് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മിലിന്ദ് എന്ന എക്സ് പേജിലാണ് ഒരു കാറിന്റെ ചിത്രം…

Read More

നഗരത്തിലെ ഗതാഗത കുരുക്കിനിടെ പിസ ഓർഡർ ചെയ്തു,കൃത്യസമയത്ത് എത്തി ഡെലിവറി ബോയ് 

ബെംഗളൂരു: അടുത്ത ദിവസങ്ങളിൽ അവധി വന്നതോടെ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയത്. ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാൾ പിസ ഓർഡർ ചെയ്ത സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്.ന ഗരത്തിലെ ഔട്ടർ റിങ് റോഡിലെ കുരുക്കിൽ നിൽക്കുമ്പോഴാണ് പിസ ഓർഡർ ചെയ്തത്. അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ​ ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ…

Read More
Click Here to Follow Us