ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ പിഴ അടയ്ക്കാത്തവരുടെ വീടുകളിൽ നേരിട്ടെത്തി പണം ഈടാക്കാനുള്ള ദൗത്യം ഊർജിതമാക്കി ട്രാഫിക് പോലീസ്.
10 ദിവസത്തിനിടെ 2861 കേസുകളിലായി 50000 രൂപയോളം ലഭിച്ചതായി ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ എം. എൻ അനുചേദ് പറഞ്ഞു.
പണം തരാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ നിയമലംഘനങ്ങളിൽ പിടിയിലായിട്ടും പിഴ അടക്കാൻ തയ്യാറാകാത്തവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.