കർണാടക ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി മാറി; പ്രധാനമന്ത്രി നരേന്ദ്ര മോദി 

ബെംഗളൂരു: ബെംഗളൂരു ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തെ ആഗോള ആവശ്യവുമായി സംയോജിപ്പിക്കുമെന്ന് പ്രധാനമന്ത്രി. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയ്‌റോസ്‌പേസ് പാർക്കിലെ അത്യാധുനിക ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ കാമ്പസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന് കർണാടകയിലെ ജനങ്ങൾക്ക് സുപ്രധാന ദിനമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോൾ ഒരു ആഗോള സാങ്കേതിക കാമ്പസും ലഭ്യമാണ്. ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി കർണാടക വികസിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ബോയിങ്ങിന്റെ ഈ പുതിയ ആഗോള…

Read More

പ്രധാനമന്ത്രി നാളെ നഗരത്തിൽ; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ…

ബെംഗളൂരു: പ്രധാനമന്ത്രി നാളെ ബെംഗളൂരുവിൽ. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളി എയ്‌റോസ്‌പേസ് പാർക്കിൽ പുതിയ അത്യാധുനിക ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ കാമ്പസ് ഉദ്ഘാടനം ചെയ്യും. അതിനാൽ, നഗരത്തിലെ ചില ട്രാഫിക് റൂട്ടുകളിൽ ചില മാറ്റങ്ങൾ വരുത്താൻ സിറ്റി ട്രാഫിക് പോലീസ് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നാളെ ഉച്ചയ്ക്ക് 2:10 ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ ഹെന്നൂർ- ബാഗളൂർ റോഡ് ഉൾപ്പെടെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ചില റോഡുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8…

Read More

നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ വെള്ളിയാഴ്ച

ബെംഗളൂരു : എയ്‌റോസ്‌പെയ്‌സുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ബെംഗളൂരുവിലെത്തും. ബോയിങ് ഇന്ത്യ എൻജിനിയറിങ് ആൻഡ് ടെക്‌നോളജി സെന്റർ സന്ദർശിക്കും. നഗരത്തിൽ ചെറിയ റോഡ് ഷോയും നടത്തിയേക്കുമെന്ന് വിവരമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ബി.ജെ.പി. സംസ്ഥാന നിർവാഹകസമിതി യോഗം മാറ്റിവെച്ചു.

Read More

ജനുവരി 19 ന് പ്രധാനമന്ത്രി  ബെംഗളൂരുവിലെത്തും 

ബെംഗളൂരു: സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 19 ന് ബെംഗളൂരുവിലെത്തും. സംസ്ഥാന തലസ്ഥാനത്ത് റോഡ് ഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന ബിജെപി നേതാക്കൾ ആലോചിക്കുന്നുണ്ട്. ജനുവരി 19ന് ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ (ബിഐഇടിസി) സന്ദർശിച്ചേക്കും. ഇക്കാരണത്താൽ 19ന് ചേരാനിരുന്ന പാർട്ടി സംസ്ഥാന പ്രത്യേക എക്സിക്യൂട്ടീവ് യോഗം താൽക്കാലികമായി മാറ്റിവച്ചു. മോദിയുടെ സന്ദർശന വേളയിൽ ഒരു റോഡ് ഷോയും ആലോചിച്ചിരുന്നു. പാർട്ടി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് പ്രധാനമന്ത്രിയുടെ സന്ദർശനം ഔദ്യോഗികമായ ശേഷം അടുത്ത നടപടി സ്വീകരിക്കും. മോദിയുടെ…

Read More
Click Here to Follow Us