ബെംഗളൂരു-മൈസൂരു റൂട്ടിൽ കൂടുതൽ ഇ-ബസുകൾ കൂടി എത്തുന്നു

ബെംഗളൂരു: മൈസൂരു റൂട്ടിൽ യാത്രക്കാരുടെ തിരക്ക് ഏറിയതോടെ കൂടുതൽ ഇലക്ട്രിക്ക് എ.സി. ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക ആർ.ടി.സി ഒരുങ്ങുന്നു. നിലവിൽ 8 ബസുകളാണ് ഇരുനഗരങ്ങളെയും ബന്ധിപ്പിച്ച് ഓടുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാണ് സർവീസ്.

മജെസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ഇവി പവർ പ്ലസ് എന്ന പേരിലുള്ള ബസ് രണ്ടരമണിക്കൂർ കൊണ്ട് മൈസുരുവിലെത്തും. 340 രൂപയാണ് ടിക്കറ്റ് നിരക്ക്. ഹൈദരാബാദ് ആസ്ഥാനമായ ഒലക്ട്രാഗ്രീൻ ടെക് ലിമിറ്റഡ് 50 ഇലക്ട്രിക്ക് ബസുകളാണ് 10 വർഷത്തെ വാടക കരാറിൽ കെ.എസ.ആർ.ടി.സിയ്ക്ക് കൈമാറുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ ലഭിച്ച 25 ബസുകളാണ് എപ്പോൾ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts