രണ്ട് ദിവസത്തിനിടെ അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ.

ബെംഗളൂരു: പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു ദിവസത്തിനിടെ നഗരത്തിൽ താൽക്കാലികമായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ.

അണുനശീകരണത്തിന് ശേഷം ചൊവ്വാഴ്ചയോടെ ഇവയെല്ലാം തുറക്കും.

എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോഴും കോവിഡ് ബാധിക്കുന്ന പോലീസുകാരുടെ എണ്ണത്തിൽ കുറവില്ല.

മല്ലേശ്വരം, ബാഗളൂർ,, കെ.ജി. ഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷൻ തുടങ്ങിയ 20 സ്റ്റേഷനുകളാണ് കഴിഞ്ഞദിവസങ്ങളിൽ അടച്ചിട്ടത്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

ഇതുവരെ 35-ഓളം സ്റ്റേഷനുകൾ അടച്ചിട്ട് അണുനശീകരണം നടത്തേണ്ടിവന്നു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലെത്തുന്നവരിൽനിന്ന് പുറത്ത് ക്രമീകരിച്ച പ്രത്യേക കൗണ്ടറിലൂടെയാണ് പരാതികൾ സ്വീകരിക്കുന്നത്.

വാഹനപരിശോധനയും ഇപ്പോൾ പഴയ പടി നടക്കുന്നില്ല.

പട്രോളിങ്ങ് വാഹനങ്ങളിൽ പോകുന്നവർ അത്യാവശ്യ സാഹചര്യത്തിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും നിർദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts