ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്ഠിച്ചു; ശേഷം വിഷം നൽകി കൊന്നു 

ഉത്തർപ്രദേശ്: ഭർത്താവിൻ്റെ ദീർഘായുസ്സിനായി കർവാ ചൗത്ത് വ്രതം അനുഷ്ഠിച്ച്‌ ഭർത്താവിനെ വിഷം നല്‍കി കൊന്ന് യുവതി.

വ്രതം അവസാനിപ്പിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഭർത്താവിനെ കൊന്നത്.

ഉത്തർപ്രദേശില്‍ കൗശാംബി ജില്ലയിലെ കടധാം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഭർത്താവ് ശൈലേഷ് കുമാറിന് (32) മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ സവിത വിഷം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കർവാ ചൗത്ത് ആചാരത്തിൻ്റെ ഭാഗമായി ഞായറാഴ്ച ശൈലേഷിൻ്റെ ദീർഘായുസ്സിനായി പ്രാർഥിക്കാൻ സവിത ഉപവസിച്ചിരുന്നുവെന്നും രാവിലെ മുതല്‍ ശൈലേഷും അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വൈകിട്ട് സവിത വ്രതം പൂർത്തിയാക്കുമ്പോള്‍ ശൈലേഷുമായി തർക്കമുണ്ടായെങ്കിലും ഉടനെ സാധാരണ നിലയിലായി.

ദമ്പതികള്‍ ഒരുമിച്ച്‌ ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനോട് അയല്‍വാസിയുടെ വീട്ടില്‍ പോകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതി ഓടി രക്ഷപ്പെടുകയുമായിരുന്നു.

യുവതിയെ അറസ്റ്റ് ചെയ്തു. ശൈലേഷിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഭക്ഷണത്തില്‍ വിഷം കലർത്തിയതാണെന്ന് വ്യക്തമാക്കുന്ന സവിതയുടെ മൊഴി വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts