ഭിന്നശേഷിക്കാരിയായ സ്കൂട്ടർ യാത്രക്കാരി റോഡിലെ കുഴിയിൽ വീണു 

ബെംഗളൂരു: നഗരത്തിൽ തുടർച്ചയായി മഴ പെയ്തതോടെ പലറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇത്തരത്തില്‍ റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ ഒരു ഭിന്നശേഷിക്കാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

വർത്തൂരിലായിരുന്നു സംഭവം.

സ്കൂട്ടർ യാത്രക്കാരിയായ ഭിന്നശേഷിക്കാരിയാണ് റോഡിലെ വെള്ളക്കെട്ടില്‍ കുഴിയില്‍ വീണത്.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

മുച്ചക്ര സ്കൂട്ടറിലെത്തിയ യുവതി സ്കൂട്ടർ വെള്ളക്കെട്ടിലെ കുഴിയില്‍ വീണതോടെ നിയന്ത്രണം നഷ്ടമായി റോഡിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

വെള്ളത്തില്‍ വീണ യുവതിയെ നാട്ടുകാർ ചേർന്നാണ് സഹായിച്ചത്.

അതേസമയം, ഭിന്നശേഷിക്കാരി അപകടത്തില്‍പ്പെട്ട വീഡിയോ വൈറലായതോടെ ബെംഗളൂരു മുനിസിപ്പല്‍ കോർപ്പറേഷനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts