നാലാമത്തെ ആണവ അന്തര്‍വാഹിനി ഇന്ത്യ പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ ലോഞ്ച് നിര്‍വഹിച്ചത്.

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ടാമത്തെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ (എസ്എസ്ബിഎന്‍) ഐഎന്‍എസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷന്‍ ചെയ്തത്. ഇന്ത്യയുടെ മൂന്നാമത്തെ എസ്എസ്ബിഎന്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്.

ഒക്ടോബര്‍ 9ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ രണ്ടെണ്ണം കൂടി നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രാലയം സൈന്യത്തെ ശക്തിപ്പെടുത്തുന്നത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

നാലാമത്തെ എസ്എസ്ബിഎന്നിന് ട4* എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ഏകദേശം 75ശതമാനവും തദ്ദേശീയമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. അവ ലംബമായ വിക്ഷേപണ സംവിധാനങ്ങളിലൂടെ തൊടുക്കാന്‍ കഴിയും.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് ഐഎന്‍എസ് അരിഹന്തില്‍ ഉള്ളത്.ഐഎന്‍എസ് അരിഹന്തും ഐഎന്‍എസ് അരിഘാതും ഇതിനകം ആഴക്കടല്‍ പട്രോളിങ്ങിലാണ്. കൂടാതെ റഷ്യന്‍ ആകുല ക്ലാസിന്റെ ഒരു ആണവോര്‍ജ്ജ ആക്രമണ അന്തര്‍വാഹിനി 2028 ല്‍ സേനയുടെ ഭാഗമാകും. പാട്ടത്തിനാണ് ഇത് എടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts