ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; ദൃശ്യങ്ങൾ ചാനലിൽ പോസ്റ്റ് ചെയ്തു: യുട്യൂബർക്കെതിരെ കേസ്

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെ കേസെടുത്തു.

പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ തന്റെ യുട്യൂബ് ചാനലിൽ ഇർഫാൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.

  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല

പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്. എന്നാൽ വിവാദമായതിനു പിന്നാലെ വിഡിയോ ചാനലിൽനിന്ന് നീക്കി.

ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇർഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us